സഹപ്രവര്‍ത്തകന്റെ ഭാര്യയെ പീഡിപ്പിച്ച അധ്യാപകനെതിരെ കേസ്‌

vallikkunnu newsപരപ്പനങ്ങാടി: സഹപ്രവര്‍ത്തകന്റെ ഭാര്യയെ പ്രണയം നടിച്ച്‌ പീഢിപ്പിച്ച അധ്യാപകനതിരെ പോലീസ്‌ കേസെടുത്തു. വള്ളിക്കുന്ന്‌ അരിയല്ലുരിലെ ഹയര്‍സെക്കണ്ടറി സ്‌കൂളിലെ ബയോളജി അധ്യാപകനായ ആര്‍ ലാലിനെതിരെയാണ്‌ പരപ്പനങ്ങാടി പോലീസ്‌ കേസെടുത്തിരിക്കുന്നത്‌. ബലാത്സംഗക്കുറ്റമാണ്‌ ഇയാള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്‌ ഇയാളെ തേടി പോലീസ്‌ സ്ഥലത്തെത്തിയതോടെ അധ്യാപകന്‍ ഒളിവില്‍ പോയിരിക്കുകയാണ്‌.
2014 സെപ്‌റ്റംബര്‍ മുതല്‍ ഇയാള്‍ ഈ സ്‌കൂളിലെ തന്നെ മറ്റൊരു അധ്യാപകന്റെ ഭാര്യയെയാണ്‌ പീഡിപ്പിച്ചത്‌. ഇയാള്‍ തങ്ങള്‍ താമസിക്കുന്ന വീട്ടിലെത്തി തന്നെ മൂന്ന്‌ തവണ പീഢിപ്പിച്ചെന്ന്‌ യുവതി പരാതിയില്‍ പറയുന്നു
താനൂര്‍ സി ഐ റാഫിക്കാണ്‌ കേസിന്റെ അന്വേഷണ ചുമതല.