സെന്‍കുമാറിനെതിരെ പോസ്റ്റര്‍ എസ്ഡിപിഐക്കെതിരെ കേസ്

മലപ്പുറം: ഇന്റലിജന്‍സ് എഡിജിപിടി സെന്‍കുമാറിനെതിരെ അപകീര്‍ത്തികരമായ പോസ്റ്ററുകള്‍ പ്രചരിച്ചതിന് പോപ്പുര്‍ ഫ്രണ്ടിന്റെ രാഷ്ട്രീയ പാര്‍ട്ടിയായ എസ്ഡിപിഐക്കെതിരെ സംസ്ഥാനത്ത് വിവിധയിടങ്ങളില്‍ പൊലീസ് കേസെടുത്തു. സെന്‍കുമാര്‍ ജാതി തിരുത്തി ഐപിഎസ് നേടിയെന്ന ആരോപണം സിബിഐ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് പോസ്റ്ററുകള്‍ സ്ഥാപിച്ചതിനെ തുടര്‍ന്നാണ് കേസെടുത്തത്.

സേനയുടെ ഭാഗമായ ഉദ്യോഗസ്ഥനെ അപകീര്‍ത്തിപ്പെടുത്തുന്ന പ്രചരണത്തിനെതിരെ കേസെടുക്കാനുള്ള ഡിജിപിയുടെ നിര്‍ദേശ പ്രകാരം നാലുദിവസത്തിനിടെ വിവിധ ജില്ലകളിലായി കേസ് രജിസ്റ്റര്‍ ചെയ്തു. മലപ്പുറം ജില്ലയില്‍ മലപ്പുറം, മങ്കട,വളാഞ്ചേരി, കോട്ടക്കല്‍,കാളികാവ് സ്‌റ്റേഷനുകളില്‍ കേസുണ്ട്.

എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി നാസറുദ്ദീന്‍ എളമരം, ജില്ലാ സെക്രട്ടറി ജലീല്‍ നീലാമ്പ്ര, പ്രസിഡന്റ് ഇക്‌റാമുല്‍ ഹഖ്, എന്നിവര്‍ക്കെതിരെയാണ് കാളികാവ് പോലീസ് കേസെടുത്തിട്ടുള്ളത്.