സ്‌കൂള്‍കായികമേളയിലെ വേഗതയേറിയതാരം മലപ്പുറത്ത് നിന്ന്

aswin-anjuകൊച്ചി: സംസ്ഥാന സ്‌കൂള്‍ കായികമേളയിലെ വേഗതയേറിയ താരം മലപ്പുറത്ത് നിന്ന്. സീനിയര്‍ ആണ്‍കുട്ടികളുടെ നൂറുമീറ്ററില്‍ മലപ്പുറം എലംകുളം ഹയര്‍സെക്കണ്ടറി സ്‌കൂളിലെ പ്ലസ് വണ്‍ വിദ്ാര്‍ത്ഥിയ്ായ അശ്വിനാണ് ജില്ലയുടെ അഭിമാനഭാജനമായത്. പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ അഞ്ജുവാണ് വേഗതയെറിയ താരം

നൂറു മീറ്ററിലെ എറണാകുളത്തിന്റെ കുത്തകയാവസാനിപ്പിച്ചാണ് അശ്വിന്‍ ഫിനിഷിങ് പോയന്റിലേക്ക് പറന്നെത്തിയത്.11.19 സെക്കന്റിലാണ് അശ്വിന്‍ ഫിനിഷ് ചെയ്തത്.

തിരുവനന്തപുരം സായിയുടെ താരമാണ് അഞ്ജു.12.58 സെക്കന്റിലാണ് അഞ്ജു ഫിനിഷ് ചെയ്തത്.

രണ്ടാം ദിവസം മത്സരം അവസാനിക്കുമ്പോള്‍ പാലക്കാട് ജില്ല 118 പോയന്റോടെ മുന്നിലാണ്. 99 പോയിന്റോടെ എറണാകുളം തൊട്ടു പിറകിലുണ്ട്.