സൗദി അറേബ്യയില്‍ ഐഎസ്സിന്റെ സാനിധ്യം വര്‍ദ്ധിക്കുന്നു

Story dated:Friday August 7th, 2015,08 46:am

ഇത്തവണ ആക്രമിക്കപ്പെട്ടത്‌ ദൗത്യസേന
Saudi_mosque_blast_3399583bറിയാദ്‌: സൗദി അറേബ്യയില്‍ ഇസ്ലാമിക്‌ സ്റ്റേറ്റിന്റെ സാനിധ്യം വര്‍ദ്ധിക്കുന്നു. വ്യാഴാഴ്‌ച പകല്‍ ഐഎസ്‌ ഭീകരര്‍ വീണ്ടും നടത്തിയ ചവേര്‍ ബോംബ്‌ ആക്രമണത്തില്‍ 15 പേരാണ്‌ കൊല്ലപ്പെട്ടത്‌. ഇതുവരെ ഭീകരര്‍ ഉന്നം വെച്ചിരുന്നത്‌ സൗദി അറേബ്യയിലെ ന്യൂനപക്ഷമായ ശിയാ മുസ്ലീങ്ങളെയായിരുന്നുവെങ്ങില്‍ ഇത്തവണ കൊല്ലപ്പെട്ടത്‌ ഭീകരര്‍ക്കെതിരെ സൗദി സര്‍ക്കാര്‍ രൂപീകരിച്ച പ്രത്യേക ദൗത്യസംഘത്തിലെ അംഗങ്ങള്‍ക്കൂടിയാണ്‌.
വ്യാഴാഴച്‌ ആക്രമണം നടന്ന യമന്‍ അതിര്‍ക്കടുത്തുളള അഭയിലെ പള്ളി പ്രത്യേക ദൗത്യസേനയുടെ സംരക്ഷണയിലുള്ളതാണ്‌. പ്രാര്‍ത്ഥന നടന്നുകൊണ്ടിരിക്കുമ്പോഴാണ്‌ ആക്രമണമുണ്ടായത്‌. ദൗത്യസേനയുടെ സാനിധ്യമുണ്ടായതുകൊണ്ട്‌ തന്നെ മരിച്ചവരില്‍ 12 പേര്‍ പോലീസുകാരാണ്‌. മൂന്നുപേര്‍ പള്ളിജീവനക്കാരുമാണ്‌ .Asir-region_3399616b
മൂന്നു മാസത്തിനിടക്ക്‌ സൗദിയിലെ ശിയാപള്ളികള്‍ക്ക്‌ നേരെയുണ്ടാകുന്ന മൂന്നാമത്തെ ചാവേര്‍ ആക്രമണമാണിത്‌. റംസാന്‍ മാസത്തില്‍ പോലും ഇത്തരം ആക്രമണം നടന്നിരുന്നു. ജുലൈ മധ്യത്തില്‍ തലസ്ഥാനമായ റിയാദിനടുത്താണ്‌ ചാവേറാക്രമണമുണ്ടായത്‌ ആക്രമണങ്ങളുടെ ഉത്തരവാദിത്വം ഐഎസിന്റെ സൗദി നജാദ്‌ പ്രവിശ്യ വിഭാഗം എറ്റെടുത്തിട്ടുണ്ട്‌. ഇവര്‍ നേരത്തെ കുവൈത്തിലെ ശിയാ പള്ളിയില്‍ 25 പേര്‍ കൊല്ലപ്പെട്ട ചാവേര്‍ ആക്രമണത്തിന്റെ ഉത്തരവാദിത്വവും ഏറ്റെടുത്തിട്ടുണ്ട്‌.
മുസ്ലീ്‌ം മതവിശ്വസികളുടെ പ്രധാനതീര്‍ത്ഥാടനകേന്ദ്രമായ മക്കയടങ്ങുന്നതും എണ്ണസമ്പന്നവുമായ സൗദി അറേബ്യയെ തങ്ങളുടെ ഭാഗമാക്കുക എന്നത്‌ ഐസില്‍ ഭീകരരുടെ. പ്രധാന ലക്ഷങ്ങളിലൊന്നാണ്‌.