സരിതയുടെ പരാതിയില്‍ അബ്ദള്ളക്കുട്ടി എംഎല്‍എക്കെതിരെ ബലാത്സംഗക്കേസ്

saritha & abdullakuttyതിരു :സോളാര്‍ കേസിലെ രണ്ടാം പ്രതി സരിത എസ് നായരുടെ പരാതിയില്‍ കണ്ണുര്‍ എംഎല്‍എ എപി അബ്ദുള്ളക്കുട്ടിക്കെതിരെ ബലാത്സംഗക്കുറ്റം ചുമത്തി കേസെടുത്തു. ഐപിസ 376 വകുപ്പുപ്രകാരം ബലാത്സംഗം, മാനഭംഗം,ശല്യം ചെയ്യല്‍, ഭീഷണി എന്നീകുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്.

സരിതയെ തിരുവനന്തപുരം മസ്‌ക്കറ്റ് ഹോട്ടലിലേക്ക് വിളിച്ചു വരുത്തി അബദ്ള്ളക്കുട്ടി ബലാത്സംഗം ചെയ്‌തെതെന്നാണ് പരാതി. അബ്ദള്ളക്കുട്ടിക്കെതിരെ ചുമത്തിയിരിക്കുന്ന വകപ്പുകള്‍ ജാമ്യം ലഭിക്കാത്തവയാണ്.

കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് പോലിസ് സ്‌റ്റേഷനില്‍ എത്തിയെങ്ങിലും പരാതി നല്‍കാതെ മടങ്ങുകയായിരുന്നു. അന്ന് ലേഖാമൂലം സരിത നല്‍കിയിരുന്നില്ല. അന്ന് മാധ്യമങ്ങളെ കണ്ട സരിത അബ്ദള്ളക്കുട്ടിക്കെതിരെ തന്റെ കയ്യില്‍ ശക്തമായ തെളിവുകളുണ്ടെന്നും വെളിപ്പെടുത്തിയിരുന്നു.

Related Articles