Section

malabari-logo-mobile

സന്തോഷ്‌ ട്രോഫി മത്സരം 15ന്‌ മഞ്ചേരിയില്‍

HIGHLIGHTS : ആദ്യ മത്സരം കേരളവും ആന്ധ്രാപ്രദേശും തമ്മില്‍ മലപ്പുറം:ജില്ലയിലെ ഫുട്‌ബോള്‍ പ്രേമികള്‍ക്ക്‌ ആവേശം പകര്‍ന്ന്‌ 69-ാമത്‌ സന്തോഷ്‌ ട്രോഫി ഫുട്‌ബോളിന്റെ...

ആദ്യ മത്സരം കേരളവും ആന്ധ്രാപ്രദേശും തമ്മില്‍

footballമലപ്പുറം:ജില്ലയിലെ ഫുട്‌ബോള്‍ പ്രേമികള്‍ക്ക്‌ ആവേശം പകര്‍ന്ന്‌ 69-ാമത്‌ സന്തോഷ്‌ ട്രോഫി ഫുട്‌ബോളിന്റെ സൗത്ത്‌ സോണ്‍ മത്സരങ്ങള്‍ മഞ്ചേരി സ്റ്റേഡിയത്തില്‍ നടത്താന്‍ തീരുമാനമായി. ഫെബ്രുവരി 15 ന്‌ കേരളവും ആന്ധ്രാ പ്രദേശും തമ്മിലായിരിക്കും ഉദ്‌ഘാടന മത്സരമെന്ന്‌ കലക്‌ടറേറ്റ്‌ സമ്മേളന ഹാളില്‍ ചേര്‍ന്ന സംഘാടക സമിതി യോഗത്തില്‍ ടൂറിസം വകുപ്പ്‌ മന്ത്രി എ.പി. അനില്‍കുമാര്‍ അറിയിച്ചു. വൈകീട്ട്‌ അഞ്ചിന്‌ സാംസ്‌കാരികള്‍ പരിപാടികളോട്‌ കൂടി ഉദ്‌ഘാടന ചടങ്ങ്‌ ആരംഭിക്കും. ആറിന്‌ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി മത്സരം ഉദ്‌ഘാടനം ചെയ്യും. ജില്ലയില്‍ നിന്നുള്ള മന്ത്രിമാരും ജനപ്രതിനിധികളും പങ്കെടുക്കും. ആറരയ്‌ക്കാണ്‌ കിക്കോഫ്‌.
സൗത്ത്‌ സോണ്‍ യോഗ്യത റൗണ്ടില്‍ കേരളം ഉള്‍പ്പെടെ ആറ്‌ ടീമുകളാണ്‌ പങ്കെടുക്കുന്നത്‌. ഗ്രൂപ്പ്‌ എ-യില്‍ ജനുവരി 15 ന്‌ കേരളം- ആന്ധ്രപ്രദേശ്‌, 17 ന്‌ ആന്ധ്ര പ്രദേശ്‌- കര്‍ണാടക, 19 ന്‌ കര്‍ണാടക- കേരളം, ഗ്രൂപ്പ്‌ ബി-യില്‍ 16 ന്‌ സര്‍വീസസ്‌- പോണ്ടിച്ചേരി, 18 ന്‌ പോണ്ടിച്ചേരി- തമിഴ്‌നാട്‌, 20 ന്‌ തമിഴ്‌നാട്‌- സര്‍വീസസ്‌ എന്നിങ്ങനെയാണ്‌ മത്സരങ്ങള്‍.

sameeksha-malabarinews

ഉദ്‌ഘാടന പരിപാടി വര്‍ണാഭമാക്കാനും മത്സരം ജനകീയ ഉത്സവമാക്കാനും സംഘാടക സമിതി യോഗം തീരുമാനിച്ചു. ഒരു കാലത്ത്‌ നമുക്ക്‌ ആഗ്രഹിക്കാന്‍ പോലുമാവാതിരുന്ന സന്തോഷ്‌ ട്രോഫി ഫുട്‌ബോള്‍ മഞ്ചേരിയിലെത്തിയതില്‍ മലപ്പുറത്തെ ഓരോ ഫുട്‌ബോള്‍ പ്രേമിയും വലിയ സന്തോഷത്തിലാണെന്ന്‌ സംഘാടക സമിതി ചെയര്‍മാന്‍ കൂടിയായ മന്ത്രി അനില്‍കുമാര്‍ യോഗത്തില്‍ പറഞ്ഞു. കേരള ഫുട്‌ബോള്‍ അസോസിയേഷന്റെ അതീവ താല്‌പര്യം കൊണ്ടാണ്‌ ഇന്ത്യ മുഴുവന്‍ ശ്രദ്ധിക്കുന്ന മത്സരം മഞ്ചേരി സ്റ്റേഡിയത്തില്‍ എത്തിക്കാന്‍ കഴിഞ്ഞതെന്നും അദ്ദേഹം പറഞ്ഞു. സന്തോഷ്‌ ട്രോഫിയുടെ ഫൈനല്‍ മത്സരവും മഞ്ചേരിയില്‍ നടത്തുന്നതിനെ കുറിച്ച്‌ ഓള്‍ ഇന്ത്യ ഫുട്‌ബോള്‍ ഫെഡറേഷന്‌ (എ.ഐ.എഫ്‌.എഫ്‌) ആലോചനയുള്ളതായി എ.ഐ.എഫ്‌.എഫ്‌ വൈസ്‌ പ്രസിഡന്റും കേരള ഫുട്‌ബോള്‍ അസോസിയേഷന്‍ പ്രസിഡന്റുമായ കെ.എം.ഐ. മേത്തര്‍ പറഞ്ഞു. കേരളം ഫൈനലിലെത്തുകയാണെങ്കില്‍ ഈ ആവശ്യത്തിന്‌ കൂടുതല്‍ കരുത്ത്‌ ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.

യോഗത്തില്‍ സംഘാടക സമിതി ജനറല്‍ കണ്‍വീനര്‍ അഡ്വ.എം. ഉമ്മര്‍ എം.എല്‍.എ., പി. ഉബൈദുല്ല എം.എല്‍.എ., ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ സുഹ്‌റ മമ്പാട്‌, വൈസ്‌ പ്രസിഡന്റ്‌ പി.കെ. കുഞ്ഞു, ജില്ലാ കലക്‌ടര്‍ കെ. ബിജു, ജില്ലാ പൊലീസ്‌ സൂപ്രണ്ട്‌ ദേബേഷ്‌ കുമാര്‍ ബെഹ്‌റ, മഞ്ചേരി നഗരസഭ ചെയര്‍മാന്‍ വല്ലാഞ്ചിറ മുഹമ്മദലി, ഗ്രാമ പഞ്ചായത്ത്‌ അസോസിയേഷന്‍ പ്രസിഡന്റ്‌ സി.കെ.എ. റസാഖ്‌, ജില്ലാ സ്‌പോര്‍ട്‌സ്‌ കൗണ്‍സില്‍ ചെയര്‍മാന്‍ കെ. ശ്രീകുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

ടിക്കറ്റുകള്‍ കേരള ഗ്രാമീണ്‍ ബാങ്ക്‌ വഴി:

ആറ്‌ ദിവസം നീളുന്ന സന്തോഷ്‌ ട്രോഫി ഫുട്‌ബോള്‍ മത്സരം വീക്ഷിക്കുന്നതിനുള്ള ടീക്കറ്റുകള്‍ വിതരണം ചെയ്യുന്നതിനുള്ള ചുമതല കേരള ഗ്രാമീണ്‍ ബാങ്കിനാണ്‌. കെ.ജി.ബി.യുടെ പ്രധാന ശാഖകള്‍ വഴി ഉടന്‍ ടിക്കറ്റ്‌ വില്‌പന ആരംഭിക്കും. മത്സര ദിവസങ്ങളില്‍ സ്റ്റേഡിയത്തിനു സമീപം ഒരുക്കുന്ന കൗണ്ടറുകളില്‍ നിന്നും ടിക്കറ്റുകള്‍ സ്വന്തമാക്കാം.

ഓപ്പണ്‍ ഗാലറിയില്‍ ടിക്കറ്റ്‌ നിരക്ക്‌ 80 രൂപയും റൂഫ്‌ ഗാലറിയില്‍ 100 രൂപയുമായി ടൂറിസം വകുപ്പ്‌ മന്ത്രി അനില്‍ കുമാറിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന സംഘാടക സമിതി യോഗം നിശ്ചയിച്ചു. സീസണ്‍ ടിക്കറ്റ്‌ നിരക്ക്‌ ഓപ്പണ്‍ ഗാലറിയില്‍ 400, റൂഫ്‌ ഗാലറിയില്‍ 500 എന്നിങ്ങനെയാണ്‌

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!