Section

malabari-logo-mobile

കോണ്‍ഗ്രസില്‍ അംഗമാകണോ; മദ്യവും മയക്കുമരുന്നും പാടില്ല, പാര്‍ട്ടിയെ പൊതുവേദിയില്‍ വിമര്‍ശിക്കരുത്

HIGHLIGHTS : want tp become congress party member- say no to liquor and drugs

ന്യൂഡല്‍ഹി: ഇനിമുതല്‍ കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ ചേരാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് പുതിയ നിബന്ധനകളുമായി പാര്‍ട്ടി നേതൃത്വം. നേതൃത്വത്തെ പരസ്യമായി വിമര്‍ശിക്കരുതെന്ന് സത്യം ചെയ്യണമെന്നതുള്‍പ്പെടെ പത്ത് നിബന്ധനകള്‍ അടങ്ങുന്ന മെമ്പര്‍ഷിപ്പ് ഫോറമാണ് പാര്‍ട്ടി തയ്യാറാക്കിയിരിക്കുന്നത്. നിയമവിരുദ്ധമായി സ്വത്ത് സമ്പാദിക്കില്ലെന്നും സത്യപ്രസ്താവന നടത്തണം. മദ്യവും മയക്കുമരുന്നും ഉപയോഗിക്കില്ല, പാര്‍ട്ടിയെ പരസ്യമായി വിമര്‍ശിക്കില്ല, നിയമവിരുദ്ധമായി സ്വത്ത് സമ്പാദിക്കില്ല എന്ന് സത്യപ്രസ്താവന നടത്തിവേണം കോണ്‍ഗ്രസ് അംഗത്വം സ്വീകരിക്കാന്‍.

നവംബര്‍ ഒന്നിന് ആരംഭിക്കുന്ന മെംബര്‍ഷിപ് കാമ്പയിനിന്റെ ഭാഗമായി പുറത്തിറിക്കുന്ന ഫോറത്തില്‍ ഇത്തരത്തില്‍ 10 നിബന്ധനകളാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. താന്‍ പതിവായി ഖാദി നെയ്ത്തുകാരനാണെന്നും നേതൃത്വം ഏല്‍പിക്കുന്ന ഏതു പ്രവൃത്തിയും നടപ്പാക്കാന്‍ സന്നദ്ധമാണെന്നും സത്യം ചെയ്യണം. ഇതിനൊപ്പം സമൂഹത്തില്‍ ഭിന്നിപ്പുണ്ടാക്കുന്ന തരത്തിലുള്ള പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെടില്ലും ഇത്തരം പ്രവൃത്തികളില്‍ നിന്നും വീട്ടുനില്‍ക്കുമെന്നും ഉറപ്പുനല്‍കണം.

sameeksha-malabarinews

പാര്‍ട്ടിയുടെയും ജനങ്ങളുടെയും ക്ഷേമവും പുരോഗതിയുമാണ് ലക്ഷ്യം വെച്ചാണ് പുതിയ നിബന്ധനകളെന്നാണ് കോണ്‍ഗ്രസിന്റെ വിശദീകരണം. നവംബര്‍ ഒന്നിന് തുടങ്ങുന്ന മെമ്പര്‍ഷിപ് ക്യാമ്പയിന് ശേഷമാകും സംഘടന തെരഞ്ഞെടുപ്പ്. അടുത്ത മാര്‍ച്ചിലാണ് ക്യാമ്പയില്‍ അവസാനിക്കുക. മതേതര സമൂഹമെന്ന ലക്ഷ്യമാണ് പാര്‍ട്ടി മുന്നോട്ടുവെയ്ക്കുന്നതെന്നും കോണ്‍ഗ്രസ് നേതൃത്വം കൂട്ടിച്ചേര്‍ത്തു.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!