ഭട്‌നാഗര്‍ പുരസ്‌കാരത്തിന് പരപ്പനങ്ങാടി സ്വദേശിനി ഡോ. യമുന കൃഷ്ണനടക്കം രണ്ട് മലയാളികള്‍ അര്‍ഹരായി

Yamuna Krishnan (1) copyപരപ്പനങ്ങാടി: യുവ ശാസ്ത്രജ്ഞര്‍ക്കുള്ള ഉന്നത ദേശീയ പുരസ്‌കാരമായ ശാന്തി സ്വരൂപ് ഭട്‌നാഗര്‍ അവാര്‍ഡിന് ഇക്കൊല്ലം അര്‍ഹരായ എട്ട് പേരില്‍ രണ്ട് മലയാളികള്‍. പരപ്പനങ്ങാടി സ്വദേശിനി ഡോ. യമുനാ കൃഷ്ണനും, പയ്യന്നൂരില്‍ നിന്നുള്ള ഡോ.സതീഷ് സി. രാഘവനുമാണ് ശാസ്ത്രലോകത്തിന് കേരളത്തിന്റെ അഭിമാനമായി മാറിയത്. ടാറ്റ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഫണ്ടമെന്റല്‍ റിസര്‍ച്ചിന്റെ ബാംഗ്ലൂര്‍ നാഷണല്‍ സെന്റര്‍ ഫോര്‍ ബയോളജിക്കല്‍ സയന്‍സില്‍ സീനിയര്‍ അസിസ്റ്റന്റ് പ്രൊഫസറായ(റീഡര്‍) ഡോ. യമുനാ കൃഷ്ണനും, കണ്ണൂര്‍ പയ്യന്നൂര്‍ സ്വദേശി കോട്ടയം വാഴൂര്‍ ഇളംപള്ളി ചുക്കുപറമ്പില്‍ കുടുംബാംഗവുമായ ഡോ. സതീഷുമാണ് അവാര്‍ഡിനര്‍ഹരായ രണ്ട് മലയാളി ശാസ്ത്രജ്ഞര്‍.

1984-55 കാലഘട്ടത്തില്‍ ഇന്ത്യയില്‍ ജീവിച്ചിരുന്ന രസതന്ത്ര ശാസ്ത്രജ്ഞ നായിരുന്ന ശാന്തി സ്വരൂപ് ഭട്‌നാഗറിന്റെ ഓര്‍മ്മയ്ക്കായി കൗണ്‍സില്‍ ഫോര്‍ സയന്റിഫിക് ആന്റ് ഇന്‍ഡസ്ട്രീയല്‍ റിസര്‍ച്ച് ഏര്‍പ്പെടുത്തിയ ഇന്ത്യന്‍ നോബല്‍ സമ്മാനം എന്ന് വിശേഷിപ്പിക്കുന്ന ഭട്‌നാഗര്‍ പുരസ്‌കാരം ഇക്കൊല്ലം എട്ട് ശാസ്ത്രജ്ഞര്‍ക്കാണ് ലഭിച്ചത്. ഇതില്‍ രണ്ടുപേര്‍ മലയാളികളാണെന്നതില്‍ കേരളീയര്‍ക്ക് അഭിമാനിക്കാം.
പരപ്പനങ്ങാടി നെടുവയിലെ കളപ്രം തറവാട്ടിലെ കൊച്ചുമകളായ ഡോ. യമുനാ കൃഷ്ണന്‍ മാതാപിതാക്കള്‍ക്കൊപ്പം വളരെ മുമ്പു തന്നെ ചെന്നൈയില്‍ സ്ഥിര താമസക്കാരാണ്.

 

Yamuna with parentsചെന്നൈയില്‍ അറിയപ്പെടുന്ന ആര്‍ക്കിടെക്ടായ കുമരനല്ലൂര്‍ പടിഞ്ഞാറന്‍ കുന്നത്ത് താഴത്തേയില്‍ പി.ടി. കൃഷ്ണന്‍- ഓക്‌സ്‌ഫോര്‍ഡ് യൂണിവേഴ്‌സിറ്റി പ്രസ്സിന്റെ ട്രാന്‍സിലേഷന്‍ എഡിറ്ററായി മിനി കൃഷ്ണന്റെയും മകളാണ് ഡോ. യമുനാ കൃഷ്ണന്‍. 1974.. മദ്രാസ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും രസതന്ത്രത്തില്‍ ബിരുദം നേടിയ ഇവര്‍ ബാംഗ്ലൂര്‍ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് സയന്‍സില്‍ നിന്ന് എം.എസ്. ബിരുദാനന്തര ബിരുദവും അതേ സ്ഥാപനത്തില്‍ നിന്നു തന്നെ ഓര്‍ഗാനിക് കെമിസ്ട്രിയില്‍ ഡോക്ടറേറ്റും നേടുകയുണ്ടായി. 2004 വരെ കേംബ്രിഡ്ജില്‍ റിസര്‍ച്ച് ഫെലോ ആയിരുന്നു. 2005 ലാണ് ജക്കൂറിലെ ബാംഗ്ലൂര്‍ കാര്‍ഷിക സര്‍വ്വകലാശാലയുടെ കീഴിലുള്ള എന്‍.സി.ബി.എസില്‍ അസിറ്റന്റ് പ്രൊഫസറായി ജോലിയില്‍ ചേര്‍ന്നത്. 2009 ല്‍ സീനിയര്‍ അസോസിയേറ്റ് പ്രൊഫസറായി. ഇന്നവേറ്റീവ് യംഗ് ബയോ ടെക്‌നോജിസ്റ്റ് അവാര്‍ഡ്, ഇന്ത്യന്‍ നാഷണല്‍ സയന്‍സ് അക്കാദമിയുടെ യംഗ് സയന്റിസ്റ്റ് മെഡല്‍ ഇന്ത്യന്‍ അക്കാദമി ഓഫ് സയന്‍സിന്റെ അസോസിയേറ്റ്‌സ് പുരസ്‌കാരങ്ങള്‍ എന്നിവ ഡോ. യമനുക്ക് ലഭിച്ചിട്ടുണ്ട്.
ഇപ്പോള്‍ നാച്വറല്‍ സെന്റര്‍ ഫോര്‍ ബയോളജിക്കല്‍ സയന്‍സ് ബാംഗ്ലൂരില്‍ ന്യൂക്ലീക് ആസിഡ് സെല്ലുലാര്‍-സബ് സെല്ലുലാര്‍ ടെക്‌നോളജി എന്നീ വിഷയത്തില്‍ ഗവേഷണത്തിലാണ് ഇപ്പോള്‍ ഈ 39 കാരി. ഭട്‌നാഗര്‍ പുരസ്‌കാരം ലഭിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ ശാസ്ത്രജ്ഞയാണ് ഡോ. യമുനാ കൃഷ്ണന്‍. 45 വയസ്സിന് താഴെയുള്ളവര്‍ക്ക് നല്‍കുന്ന ഈ അവാര്‍ഡ്, 5 ലക്ഷം രൂപയും പ്രശസ്തിപത്രവുമടങ്ങുന്നതാണ്.
മറ്റൊരു മലയാളിയായ ഡോ. സതീഷ് അര്‍ബുദ രോഗികളുടെ ഡി.എന്‍.എ. തകരാര്‍ പരിഹരിക്കുന്ന ഗവേഷണ പഠനങ്ങളിലാണ് ശ്രദ്ധ കേന്ദ്രീകരിച്ചിരി ക്കുന്നത്. യു.എസ്. ലെ ലുക്കീമിയ റിസര്‍ച്ച് ഫൗണ്ടേഷന്‍, യു.കെ. യിലെ ലേഡി ടാറ്റ മെമ്മോറിയല്‍ ട്രസ്റ്റ് പുരസ്‌കാരങ്ങളും ഇന്ത്യയിലെ ദേശീയ ബയോ സയന്‍സ് അവാര്‍ഡും നേടിയിട്ടുണ്ട്.
ഐ.ഐ.എസ്.ഇ. മെറ്റീരിയല്‍ ആന്റ് റിസര്‍ച്ച് സെന്ററിലെ ഡോ. വിക്രംജിത് ബസു (എഞ്ചിനീയറിംഗ് സയന്‍സ്), ഡോ. വിജയ് ബാലകൃഷ്ണ ഷേണായി (ഫിസിക്കല്‍ സയന്‍സ്), ഗ്വാരക് പൂര്‍ ഐ.ഐ.ടി. യിലെ ഡോ. സുമന്‍ ചക്രവര്‍ത്തി, ടാറ്റ ഇന്‍സ്റ്റിറ്റിയൂട്ട് ഫോര്‍ ഫണ്ടമെന്റല്‍ റിസര്‍ച്ചിലെ ഡോ. ഏകനാഥ് ഗാട്ടെ, ഡോ. അമൂല്‍ ദിഗ്ഗെ എന്നിവരാണ് മറ്റു ജേതാക്കള്‍.