അക്രമികള്‍ക്ക് അഴിഞ്ഞാടാനുള്ള വേദിയായി ശബരിമലയെ മാറ്റാന്‍ സര്‍ക്കാര്‍ അനുവദിക്കില്ല; പിണറായി വിജയന്‍

തിരുവനന്തപുരം: ശബരിമല അക്രമികള്‍ക്ക് അഴിഞ്ഞാടാനപള്ള വേദിയാക്കി മാറ്റാന്‍ സര്‍ക്കാര്‍ അനുവദിക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ശബരിമല ഒരു ആരാധനാ സ്ഥലമാണ്. അതിന് വേണ്ട ശാന്തിയും സമാധാനവുമാണ് വേണ്ടത്. അവിടം സംഘര്‍ഷ ഭൂമിയാക്കുക എന്നത് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നില്ല. സുപ്രീംകോടതി വിധിയനുസരിച്ച് വിശ്വാസികള്‍ക്കെല്ലാം ശബരിമലയില്‍ പോയി ആരാധിക്കാനുള്ള അവകാശമുണ്ട്. അതിനുള്ള സൗകര്യമൊരുക്കുക എന്നത് സര്‍ക്കാറിന്റെ ചുമതലയാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

ശബരമലയെ കലാപഭൂമിയാക്കി മാറ്റാനുള്ള ശ്രമമാണ് സംഘപരിവാര്‍ നടത്തുന്നത്. സന്നിധാനത്തെത്തുന്ന വിശ്വാസികളെ പരിശോധനയ്ക്ക് ശേഷമേ കടത്തിവിടൂ എന്ന സ്ഥിതിയാണ് സംഘപരിവാര്‍ സ്വീകരിച്ചത്. ഭക്തര്‍ക്ക് നേരെയും മാധ്യമ പ്രവര്‍ത്തകര്‍ക്ക് നേരെയും ആക്രമണമുണ്ടായി. തങ്ങള്‍ക്ക് ഇഷ്മുള്ളത് റിപ്പോര്‍ട്ട് ചെയ്തില്ലെങ്കില്‍ ആക്രമിക്കുമെന്ന് മാധ്യമപ്രവര്‍ത്തകരെപരസ്യമായി വെല്ലുവിളിച്ചു. ശബരിമലയില്‍ എത്തിയ വനിതകള്‍ക്ക് നേരെ അവിടെ വെച്ച് ആക്രമണം നടത്തിയ അതേസമയം അവരുടെ വീടുകളും ആക്രമിച്ചു. വനിതകളെ ആക്രമിച്ചത് അയ്യപ്പഭക്തരാണെന്നാണ് സംഘപരിവാര്‍ പറഞ്ഞത്. എന്നാല്‍ അവര്‍ യഥാര്‍ത്ഥത്തില്‍ ഭക്തരല്ല. ഇതെരൂ ഗൂഢപദ്ധതിയുടെ ഭാഗമാണെന്നും ശബരിമലയില്‍ എത്തുന്ന സ്ത്രീകളെ നേരത്തെ മനസിലാക്കുകയും കേരളത്തിലെവിടെയാണെങ്കിലും അവരുടെ വീടുകയറി ആക്രമിക്കാനുമാണ് മുന്‍കൂട്ടി പദ്ധതി തയ്യാറാക്കിയിരിക്കുന്നതെന്നും മുഖ്യമന്തി പറഞ്ഞു.

അക്രമികളുടെ കേന്ദ്രമായി ശബരിമലയെ മാറ്റാമെന്ന് ഏതെങ്കിലും ശക്തികള്‍ വ്യാമേഹിക്കുന്നുണ്ടെങ്കില്‍ അത് നടക്കില്ലെന്ന് ഓര്‍മ്മിപ്പിക്കുന്നതായും ശാന്തിയും സമാധാനവും തിരികെ കൊണ്ടുവരാന്‍ അവിടെ കേന്ദ്രീകരിച്ചിരിക്കുന്ന ക്രിമിനലുകളെ പുറത്താക്കും. വിശ്വാസികള്‍ക്ക് കടന്നു ചെല്ലാവുന്ന സാഹചര്യം സര്‍ക്കാര്‍ നിറവേറ്റും. ഇത് സര്‍ക്കാറിന്റെ ബാധ്യതയാണെന്നും അതിക്രമങ്ങളെ അംഗീകരിച്ച് മുന്നോട്ട് പോകാന്‍ സര്‍ക്കാറിന് കഴിയില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. പോലീസിനെപോലും വര്‍ഗീയവത് കരിക്കാനുള്ള ശ്രമം ഹീനമാണ്. പത്തു മുതല്‍ അന്‍പത് വയസ്സ് വരെയുള്ള സ്ത്രീകളെ തടയുമെന്നാണ് ഇക്കൂട്ടര്‍ പറഞ്ഞത് എന്നാല്‍ ആ പരിധിക്ക് അപ്പുറവും ഇപ്പുറവും പ്രായമുള്ളവരെയും തടഞ്ഞു. സമരാക്കാര്‍ക്കൊപ്പം ചില ദേവസ്വം ജീവനക്കാരും അവലോകന യോഗത്തിലെത്തിയ സ്ത്രീകളെ തടഞ്ഞു എന്ന വാര്‍ത്തകളുമുണ്ടായിരുന്നു. ഇത് ദേവസ്വം ബോര്‍ഡ് ഗൗരവമായി പരിശോധിക്കുമെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

Related Articles