ആര്‍ എസ് പി എല്‍ഡിഎഫ് വിട്ടു

rspകൊല്ലം: കൊല്ലം പാര്‍ലിമെന്ററി സീറ്റ് നിഷേധിച്ചതില്‍ പ്രതിഷേധിച്ച് ഇടതുമുന്നണി വിടാന്‍ ആര്‍ എസ് പി തീരുമാനിച്ചു. കൊല്ലത്ത് ഒറ്റയ്ക്ക മത്സരിക്കാനും എന്‍കെ പ്രേമചന്ദ്രനെ സ്ഥാനാര്‍ത്ഥിയാക്കാനും തീരുമാനിച്ചിട്ടുണ്ട്. ഇന്ന് കൊല്ലത്തുവെച്ചുനടന്ന സംസ്ഥാന സെക്രട്ടറിയേറ്റിനും സംസ്ഥാന സമിതി യോഗത്തിനും ശേഷം നടന്ന വാര്‍ത്താ സമ്മേളനത്തിലാണ് ആര്‍ എസ് പി നേതാക്കളായ കെ എ അസീസും എന്‍കെ പ്രേമചന്ദ്രനും തീരുമാനങ്ങള്‍ വിശദീകരിച്ചത്.

കേരളത്തില്‍ 32 വര്‍ഷത്തെ ഇടതുപക്ഷ ജനാധിപത്യ മുന്നണിയുമായുള്ള ബന്ധമാണ് ആര്‍എസ്പി വിഛേദിച്ചിരിക്കുന്നത്. പാര്‍ലിമെന്റ് തെരഞ്ഞെടുപ്പ് അടുത്ത വേളയില്‍ ആര്‍എസ്പിയുടെ വിട്ടുപോകല്‍ തെക്കന്‍ ജില്ലകളില്‍ പ്രത്യേകിച്ച് കൊല്ലത്ത് വന്‍ ചലനങ്ങള്‍ ഉണ്ടാക്കുമെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തല്‍.