റിയാദില്‍ തിരൂരങ്ങാടി സ്വദേശിയെ കൊലപ്പെടുത്തുന്ന വീഡിയോ ഫേസ്ബുക്കില്‍ പ്രചരിക്കുന്നു.

sidalavi-1തിരൂരങ്ങാടി : റിയാദില്‍ വെച്ച് തിരൂരങ്ങാടി പതിനാറിങ്ങല്‍ സ്വദേശി സൈതലവി (36) കൊലപ്പെടുത്തുന്നതിന്റെ വീഡിയോ ദൃശ്യം ഫേസ്ബുക്കില്‍ പ്രചരിക്കുന്നു. സംഭവം നടന്ന് മിനിറ്റുകള്‍ക്കുള്ളില്‍ തന്നെ ഈ വീഡിയോ ദൃശ്യം കണ്ട ചെമ്മാട് പന്താരങ്ങാടി പ്രദേശത്തെ ജനങ്ങള്‍ക്കത് കടുത്ത ആഘാതം തന്നെയാണ് ഉണ്ടാക്കിയത്.

ഈ വീഡിയോ രണ്ട് മിനിറ്റ് ദൈര്‍ഘ്യമുള്ളതാണ് . നടുറോട്ടില്‍ സൈതലവി കുത്തേറ്റ് വീണ് പിടയുന്നതും വാഹനങ്ങള്‍ നിര്‍ത്തി സംഭവം ശ്രദ്ധിക്കുന്നതുമെല്ലാം വീഡിയോയില്‍ കാണുന്നുണ്ട്. സംഭവം നടക്കുന്നതിന് അടുത്തു വെച്ചു തന്നെയാണ് ഈ വീഡിയോ പകര്‍ത്തിയിരിക്കുന്നത്. ഇത് പകര്‍ത്തിയത് മലയാളികള്‍ തന്നെയാണെന്നാണ് റിപ്പോര്‍ട്ട്.

അതേസമയം ഈ വീഡിയോ ദൃശ്യം ശരിയത്ത് നിയമപ്രകാരമുള്ള അര്‍ഹമായ ശിക്ഷ പ്രതിക്ക് ലഭിക്കാന്‍ തെളിവാകുമെന്നും സൂചനയുണ്ട്. ഈ വീഡിയോയില്‍ നിന്നുള്ള ചിത്രം തന്നെയാണ് അറബ് പത്രങ്ങളിലും പ്രസിദ്ധീകരിച്ചിട്ടുള്ളത്.

ചെമ്മാട് പന്താരങ്ങാടി പടിഞ്ഞരങ്കല്‍ കളിത്തൊടി മുഹമ്മദിന്റെ മകന്‍ സൈതലവി റിയാദില്‍ പലചരക്ക് കടയില്‍ ജോലി ചെയ്ത് വരികയായിരുന്നു. വെള്ളിയാഴ്ച നാട്ടിലെത്തിച്ച സൈതലവിയുടെ മൃതദേഹം പന്താരങ്ങാടി ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ വന്‍ജനാവലിയുടെ സാന്നിധ്യത്തില്‍ ഖബറടക്കി.