പൂഞ്ഞാറില്‍ മീനച്ചിലാറ്റില്‍ രണ്ട് വിദ്യാര്‍ഥികള്‍ മുങ്ങിമരിച്ചു

കോട്ടയം: പൂഞ്ഞാറില്‍ രണ്ട് വിദ്യാര്‍ത്ഥികള്‍ തൂങ്ങി മരിച്ചു. കുമരനല്ലൂര്‍ സ്വദേശികളായ മുഹമ്മദ് റിയാസ്, ക്രിസ്റ്റഫര്‍ എന്നിവരാണ് മരിച്ചത്. ഇവരുടെ കൂടെ ഉണ്ടായിരുന്നവര്‍ രക്ഷപ്പെട്ടു. ഇന്ന് ഉച്ചയ്ക്ക് രണ്ടുമണിയോടെയാണ് അപകടം സംഭവിച്ചത്.

അവധി ആഘോഷിക്കാനായി രാവിലെ കോട്ടയത്തുനിന്ന് പൂഞ്ഞാറിലെത്തിയ കുട്ടികളാണ് അപകടത്തില്‍പ്പെട്ടത്. ആഴമേറയുള്ള ഇവിടേക്ക് ആളുകള്‍ പോകുന്നത് നാട്ടുകാര്‍ തടയാറുണ്ടായിരുന്നു. എന്നാല്‍ നാട്ടുകാരുടെ കണ്ണുവെട്ടിച്ചാണ് കുട്ടികള്‍ ഇവിടെ എത്തിയത്.

വെള്ളത്തിലേക്ക് ആദ്യം ഒരുകുട്ടി കാല്‍ വഴുതി വീണപ്പോള്‍ രക്ഷപ്പെടുത്താന്‍ ശ്രമിക്കുന്നതിനിടയിലാണ് മാറ്റേകുട്ടിയും അപകടത്തില്‍പ്പെട്ടത്.

Related Articles