Section

malabari-logo-mobile

ബലാത്സംഗ കേസില്‍ മൊഴിമാറ്റുന്ന പരാതിക്കാര്‍ക്കും ശിക്ഷ

HIGHLIGHTS : ദില്ലി: ബലാത്സംഗ കേസുകളില്‍ മൊഴിമാറ്റുന്ന പരാതിക്കാരെയും ശിക്ഷിക്കാമെന്ന് സുപ്രീംകോടതി. ഇത്തരത്തിലുള്ള കേസുകളില്‍ ഇരകളാക്കപ്പെട്ടവര്‍ തന്നെ മൊഴിമാറ...

ദില്ലി: ബലാത്സംഗ കേസുകളില്‍ മൊഴിമാറ്റുന്ന പരാതിക്കാരെയും ശിക്ഷിക്കാമെന്ന് സുപ്രീംകോടതി. ഇത്തരത്തിലുള്ള കേസുകളില്‍ ഇരകളാക്കപ്പെട്ടവര്‍ തന്നെ മൊഴിമാറ്റിയാല്‍ കൂറുമാറ്റത്തിന് കേസെടുത്ത് വിചാരണ ചെയ്യണം. ജസ്റ്റിസ് രജ്ഞന്‍ ഗോഗോയ് അധ്യക്ഷനായ ബഞ്ചിന്റേതാണ് വിധി.

ബലാത്സംഗ കേസുകളില്‍ മൊഴിമാറ്റുന്നത് ഏറെ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുന്നതാണെന്നും ഇത് വിചാരണ നടപടികളെ സ്വാധീനിക്കുന്നതാണെന്നും മൊഴിമാറ്റുന്നതിലൂടെ ആ നടപടികളെ അട്ടിമറിക്കുന്നത് കോടതിയ്ക്ക് കണ്ണുകെട്ടി നോക്കി നില്‍ക്കാന്‍ കഴിയില്ലെന്നും പരാതിക്കാര്‍ മൊഴിമാറ്റിയാലും കേസ് അവസാനിപ്പിക്കരുതെന്നും കോടതി വ്യക്തമാക്കി. ക്രിമിനല്‍ വിചാരണകള്‍ സത്യം തേടിയുള്ള അന്വേഷണമാണെന്നും സത്യം പുറത്തുകൊണ്ടുവരാന്‍ എല്ലാ പരിശ്രമങ്ങളും വേണമെന്നും കോടതി അറിയിച്ചു.  പരാതിക്കാരിമൊഴമാറ്റിയാലും മെഡിക്കല്‍ റിപ്പോര്‍ട്ട് ഉള്‍പ്പെടെയുള്ള മറ്റ് തെളിവുകള്‍ അടിസ്ഥാനമാക്കി പ്രതികളെ ശിക്ഷിക്കണമെന്നും കോടതി ഉത്തരവിട്ടു.

sameeksha-malabarinews

ബലാത്സംഗ കേസിലെ പരാതിക്കാരി മൊഴിമാറ്റിയിട്ടും പ്രതിയെ ശിക്ഷിച്ച ഗുജറാത്ത് ഹൈക്കോടതി ഉത്തരവ് ശരിവെച്ചാണ് സുപ്രീംകോടതിയുടെ ഈ സുപ്രധാന ഉത്തരവ്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!