Section

malabari-logo-mobile

ഡിജിപിയില്‍ പൂര്‍ണവിശ്വാസമുണ്ടെന്ന് രമേശ് ചെന്നിത്തല

HIGHLIGHTS : തിരുവനന്തപുരം: ഡി ജി പി കെ എസ് ബാലസുബ്രഹ്മണ്യത്തില്‍ സര്‍ക്കാരിന് പൂര്‍ണ വിശ്വാസമുണ്ടെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു.

Ramesh-Chennithalaതിരുവനന്തപുരം: ഡി ജി പി കെ എസ് ബാലസുബ്രഹ്മണ്യത്തില്‍ സര്‍ക്കാരിന് പൂര്‍ണ വിശ്വാസമുണ്ടെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു. സെക്യൂരിറ്റി ജീവനക്കാരന്‍ ചന്ദ്രബോസിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട കേസില്‍ ബാലസുബ്രഹ്മണ്യം ഇടപെട്ടിട്ടില്ലെന്നും ചെന്നിത്തല വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. നിസ്സാമിനെ രക്ഷിക്കാന്‍ ശ്രമിയ്ക്കുന്ന ഡി ജി പിയ്‌ക്കെതിരെ തന്റെ പക്കല്‍ തെളിവുണ്ടെന്ന പിസി ജോര്‍ജിന്റെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം

ഒരു തരത്തിലും കേസില്‍ ഇടപെട്ടിട്ടില്ലെന്ന് ഡി ജി പി സര്‍ക്കാരിനെ രേഖാമൂലം അറിയിച്ചിട്ടുണ്ട്. അത് സര്‍ക്കാര്‍ വിശ്വസിക്കുന്നു. ഇതുവരെ ഒരു ആരോപണവും കേള്‍പ്പിക്കാത്തയാളാണ് ഡി ജി പി വിശ്വാസ്യതയും കാര്യക്ഷമതയുമുള്ള ഉദ്യോഗസ്ഥനാണ് ഡി ജി പി അദ്ദേഹത്തിനെതിരെ ചീഫ് വിപ്പ് പി സി ജോര്‍ജിന്റെ കൈവശം എന്തെങ്കിലും തെളിവുണ്ടെങ്കില്‍ അത് കൈമാറിയാല്‍ അതേക്കുറിച്ച് പരിശോധിക്കുമെന്ന് രമേശ് ചെന്നിത്തല പറഞ്ഞു.

sameeksha-malabarinews

ചന്ദ്രബോസ് കൊലക്കേസിലെ പ്രതി നിസാമിനെ രക്ഷിക്കാനുള്ള ഒരു നടപടിയും താന്‍ സ്വീകരിച്ചിട്ടില്ലെന്ന് ഡി.ജി.പി അറിയിച്ചിട്ടുണ്ടെന്നും ചെന്നിത്തല പറയുന്നുു. കേസിലെ പ്രതി നിസാമിന് പരമാവധി ശിക്ഷ വാങ്ങി നല്‍കുകയാണ് പൊലീസിന്റെ ലക്ഷ്യം. അന്വേഷണം ശരിയായ രീതിയിലാണ് നടക്കുന്നത്. വിവാദങ്ങളുണ്ടാക്കി തെറ്റിദ്ധരിപ്പിക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നുണ്ട്. അത് അനുവദിക്കില്ല. ഡി ജി പി തൃശൂരില്‍ പോകുമെന്ന കാര്യം അറിയിച്ചത് താനാണൈന്നും ചെന്നിത്തല പറഞ്ഞു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!