Section

malabari-logo-mobile

ബഹറൈന്‍ അതിര്‍ത്തിക്കുമുകളില്‍ ഖത്തര്‍ യുദ്ധവിമാനങ്ങള്‍ കടുത്ത അതൃപ്തിയുമായി യുഏഇ

HIGHLIGHTS : മനാമ : ബഹറിന്റെ സമുദ്രാതിര്‍ത്തിക്കു മുകളിലൂടെ ഖത്തര്‍ യുദ്ധവിമാനങ്ങള്‍ അപകടകരമായി പറന്ന സംഭവം ഏറെ

മനാമ : ബഹറിന്റെ സമുദ്രാതിര്‍ത്തിക്കു മുകളിലൂടെ ഖത്തര്‍ യുദ്ധവിമാനങ്ങള്‍ അപകടകരമായി പറന്ന സംഭവം ഏറെ ഗൗരവമുള്ളതെന്ന് യുഎഇ പൊതുസിവില്‍വ്യോമയാന അതോറിറ്റി.
തിങ്കളാഴച ഉച്ചക്ക് ഖത്തിറിന്റെ രണ്ട് യുദ്ധവിമാനങ്ങളാണ് ബഹ്‌റൈനിന്റെ വ്യോമതിര്‍ത്തിയില്‍ കടക്കുകയും അപ്പോള്‍ അതുവഴി കടന്നുപോകുകയായിരുന്ന യുഎഇ യാത്രവിമാനത്തിന് 200 മീറ്ററോളം അടുത്ത് വരികയും ചെയ്‌തെന്ന് യുഎഇ സിവില്‍ വ്യോമയാന വകുപ്പ് വ്യക്തമാക്കിയിരിക്കുന്നത്. ഫ്യുജറിയല്‍ നിന്നും റോമിലേക്ക് പറക്കുകയായിരുന്ന എയര്‍ബസ് 320 ന്റെ നേര്‍ക്കാണ് ഖത്തര്‍യുദ്ധവിമാനങ്ങള്‍ അപകടകരമായ രീതിയില്‍ അടുത്തത്.
ബഹറൈന്‍ ഫ്‌ളൈറ്റ് ഇന്‍ഫോര്‍മേഷന്‍ റീജിയന്റെ യാതൊരു അനുമതിയുമില്ലാതെയാണ് ഈ വിമാനങ്ങള്‍ ഇവിടേക്ക് പ്രവേശിച്ചത്.
ഖത്തര്‍ വിമാനങ്ങള്‍ തടസ്സം സൃഷ്ടിച്ചതിനെ തുടര്‍ന്ന യുഎഇയുടെ യാത്രവിമാനത്തിന് തങ്ങള്‍ സഞ്ചരിച്ചിരുന്ന 32,000അടിയില്‍ നിന്നും 35,000 അടിയിലേക്ക് ഉയര്‍ത്തേണ്ടുവന്നുവെന്നും ജിസിസിഐ അംഗങ്ങള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഖത്തറിന്റെ ഇത്തരം നടപടികള്‍ അന്തരാഷ്ട്ര വ്യോമഗതാഗത്തിന് ഭീഷണിയാണെന്നും ജിസിസിഐ വ്യോമായാന സുരക്ഷാകരാര്യ മേഖല അസിസ്റ്റന്റ് ഡയറക്ടര്‍ ഇസ്മായില്‍ ആല്‍ ബലുഷി വ്യക്തമാക്കി.

സംഭവം നടന്ന സ്ഥലം ഖത്തര്‍ തീരത്തുനിന്ന് 33 കിലോമീറ്റര്‍ ദൂരത്താണ്.

sameeksha-malabarinews
Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!