ഖത്തറില്‍ തൊഴിലാളികളുടെ എല്ലാ വിവരങ്ങളും അറിയാന്‍ ഒറ്റ ക്ലിക്ക് മതി 

ദോഹ: രാജ്യത്ത് നടക്കാനിരിക്കുന്ന 2022 ലെ ലോകകപ്പ് നിര്‍മ്മാണ പ്രവൃത്തികളില്‍ ഏര്‍പ്പെട്ടിട്ടുള്ള തൊഴിലാളികളുടെ ക്ഷേമ പ്രവര്‍ത്തനത്തിനായി സംഘാടകരായ സുപ്രീം കമ്മിറ്റി വെബ്‌സൈറ്റ് ആരംഭിച്ചു. www.workerswelfare.qa  എന്നാണ് സുപ്രീം കമ്മിറ്റി ഫോര്‍ ഡെലിവറി ആന്‍ഡ് ലെഗസി തുടക്കം കുറിച്ചിട്ടുള്ള പുതിയ വെബ്‌സെറ്റിന്റെ പേര്.

ആയിരക്കണക്കിന് തൊഴിലാളികളാണ് വിവിധ സ്ഥലങ്ങളില്‍ നിന്നായി ലോകകപ്പ് പദ്ധതിയുടെ നിര്‍മ്മാണ പ്രവൃത്തികളില്‍ ഏര്‍പ്പെട്ടിരിക്കുന്നത്. ഇവരുടെ എല്ലാ കാര്യങ്ങളും ഒറ്റ ക്ലിക്കിലൂടെ അറിയുക എന്ന ലക്ഷ്യത്തോടെയാണ് വെബ്‌സൈറ്റ് തുറന്നിട്ടുള്ളത്.

ഇതിനുപുറമെ തൊഴിലാളികളുടെ ആരോഗ്യം ഉറപ്പുവരുത്താനും സുരക്ഷയ്ക്കും അവകാശങ്ങള്‍ക്കും വേണ്ടി നിരവധി പരിപാടികളും കമ്മിറ്റി നടത്തിവരുന്നുണ്ട്.