ഖത്തറില്‍ അധ്യാപികയെ ഭീക്ഷണപ്പെടുത്തിയ യുവാവിന് തടവും നാടുകടത്തലും

ദോഹ: അധ്യാപികയെ അധിക്ഷേപിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്ത യുവാവിന് ദോഹ ക്രിമിനല്‍ കോടതി മൂന്ന് വര്‍ഷത്തേക്ക് തടവു ശിക്ഷ വിധിച്ചു.

അധ്യാപികയുടെ മൊബൈല്‍ഫോണ്‍ മോഷ്ടിച്ച യുവാവ് അതിലെ സ്വകാര്യ ചിത്രങ്ങള്‍ പരസ്യപ്പെടുത്തുമെന്ന് പറഞ്ഞ് ടീച്ചറെ ഭീഷണിപ്പെടുത്തുകയായിരുന്നു. തന്നോട് ബന്ധം സ്ഥാപിക്കണം എന്നും അല്ലെങ്കില്‍ ചിത്രങ്ങള്‍ വീട്ടുകാര്‍ക്ക് അയച്ചുകൊടുക്കുമെന്നാണ് യുവാവ് ഭീഷണിപ്പെടുത്തിയത്.

അധ്യാപികയുടെ പരാതിയെ തുടര്‍ന്നാണ് തെളിവുകളുടെ അടിസ്ഥാനത്തില്‍ ഇരുപതുകാരനായ യുവാനിനെ മൂന്ന് വര്‍ഷത്തെ തടവിനും ശേഷം നാടുകടത്താനും കോടതി ശിക്ഷ വിധിച്ചത്.