Section

malabari-logo-mobile

തൃദീപ് ലക്ഷ്മണന്റെ ‘കനല്‍ക്കല്ലുകള്‍’ പ്രകാശനം ചെയ്തു

HIGHLIGHTS : അധ്യാപകനും നാടകപ്രവര്‍ത്തകനും ചിത്രകാരനുമായ തൃദീപ് ലക്ഷ്മണിന്റെ ആദ്യ കവിതാസമാഹാരമായ 'കനല്‍ക്കല്ലൂകള്‍' പ്രകാശനം ചെയ്തു. അത്താണിക്കല്‍ നേറ്റീല് സ്‌ക...

അധ്യാപകനും നാടകപ്രവര്‍ത്തകനും ചിത്രകാരനുമായ തൃദീപ് ലക്ഷ്മണിന്റെ ആദ്യ കവിതാസമാഹാരമായ ‘കനല്‍ക്കല്ലൂകള്‍’ പ്രകാശനം ചെയ്തു. അത്താണിക്കല്‍ നേറ്റീല് സ്‌കൂളില്‍ നടന്ന ചടങ്ങില്‍ കഥാകാരി ഇന്ദുമേനോന്‍, എസ്എഫ്‌ഐ അഖിലേന്ത്യാ പ്രസിഡന്റ് വി.പി സാനുവിന് നല്‍കി പുസ്തകം പ്രകാശനം ചെയ്തു.

നമ്മള്‍ ഭയന്നിരുന്ന ഫാസിസം അതിന്റെ ക്രൗര്യമുഖം വെളിപ്പെടുത്തുന്ന കാലത്ത് കാലാകാരന്‍മാര്‍ നിശബ്ദരാക്കപ്പെടുമ്പോള്‍ ജാഗ്രതയുള്ള സാംസ്‌ക്കാരിക പ്രവര്‍ത്തനവും സൃഷ്ടികളും കുറിക്കപ്പെടണമെന്ന് ചടങ്ങില്‍ സംസാരിക്കവെ ഇന്ദുമേനോന്‍ പറഞ്ഞു.

sameeksha-malabarinews

കവി ശ്രീജിത്ത് അരിയല്ലൂര്‍ പുസ്തകം പരിചയപ്പെടുത്തി. കെ എം രഘുനാഥ് അധ്യക്ഷനായ ചടങ്ങില്‍ സി. പ്രപീഷ് കുമാര്‍ സ്വാഗതവും പറഞ്ഞു. വള്ളിക്കുന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി എന്‍ ശോഭന, യു. കലാനാഥന്‍, കായമ്പടം വേലായുധന്‍, ബാലഗംഗാധരന്‍ മാസ്റ്റര്‍ തുടങ്ങിയവര്‍ സംസാരിച്ചു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!