ബലിപെരുന്നാള്‍ ഖത്തറില്‍ സെപ്റ്റംബര്‍ ഏഴുവരെ അവധി

ദോഹ: ബലിപെരുന്നാളിനോടനുബന്ധിച്ച് രാജ്യത്തെ സര്‍ക്കാര്‍ സ്ഥാപനങ്ങളുടെ അവധി പ്രഖ്യാപിച്ചു. ഓഗസ്റ്റ് 31 മുതല്‍ സെപ്റ്റംബര്‍ ഏഴുവരെയാണ് അവധി.

മന്ത്രാലയങ്ങള്‍, സര്‍ക്കാര്‍ വകുപ്പുകള്‍, പൊതു സ്ഥാപനങ്ങള്‍ എന്നിവയ്ക്കാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. സെപ്റ്റംബര്‍ ഏഴുവരെയാണ് അവധി പ്രഖ്യാപിച്ചിട്ടുള്ളതെങ്കിലും വെള്ളി, ശനി വാരാന്ത്യ അവധി ആയതിനാല്‍ സെപ്റ്റംബര്‍ പത്തുമുതലാണ് ഓഫീസുകള്‍ തുറന്ന് പ്രവര്‍ത്തിക്കുക. അതുകൊണ്ടുതന്നെ ഫലത്തില്‍ പത്തുദിവസമാണ് സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്ക് അവധി ലഭിക്കുക.

ഖത്തര്‍ സെന്‍ട്രല്‍ ബാങ്ക്, മറ്റ് ധനകാര്യ സ്ഥാപനങ്ങള്‍ എന്നിവയുടെ അവധി ഖത്തര്‍ സെന്‍ട്രല്‍ ബാങ്ക് പ്രഖ്യാപിക്കും.