ഉപരോധ രാജ്യങ്ങളില്‍ നിന്നുള്ള പൗരന്‍മാര്‍ക്കെതിരെ ഒരുനടപടിയും സ്വീകരിക്കില്ല;ഖത്തര്‍

ദോഹ: രാജ്യത്തുള്ള ഉപരോധിത രാജ്യങ്ങളിലെ പൗരന്‍മാര്‍ക്കെതിരെ ഒരുതരത്തിലുള്ള നടപടിയും സ്വീകരിക്കില്ലെന്ന് ഖത്തര്‍ ആഭ്യന്തരമന്ത്രാലയം വ്യക്തമാക്കി.

ഖത്തറിന് ഉപരോധം ഏര്‍പ്പെടുത്തിയ രാജ്യങ്ങളിലെ പൗരന്‍മാര്‍ക്ക് ഇവിടെ പൂര്‍ണ സ്വാതന്ത്ര്യമുണ്ടെന്നും മന്ത്രാലയം വ്യക്തമാക്കി. അതെസമയം രാജ്യത്തെ ജനങ്ങളുമായി ഇടപെടുമ്പോള്‍ ഭരണകൂടങ്ങളും സര്‍ക്കാരുകളുമായുള്ള രാഷ്ട്രീയ സംഘര്‍ഷങ്ങള്‍ ഒഴിവാക്കുക എന്നതാണ് രാജ്യത്തിന്റെ നയമെന്നും വ്യക്തമാക്കി.

തങ്ങളുടെ രാജ്യങ്ങള്‍ അംഗീകരിച്ച തൊഴില്‍ക്കരാറോ, പ്രവേശനവിസ ലഭിച്ചവര്‍ക്കോ ഖത്തറില്‍ താമസിക്കുന്നതിനുള്ള സ്വാതന്ത്ര്യവും ഉണ്ടായിരിക്കും.

അതെസമയം രാജ്യത്തെ പ്രവാസികള്‍ക്ക് ഒരുതരത്തിലുളള പ്രതിസന്ധികളെയും നേരിടേണ്ടിവരില്ലെന്ന് നേരത്തെതന്നെ മന്ത്രാലയം വ്യക്തമാക്കിയിരിക്കുന്നു.