Section

malabari-logo-mobile

ഇന്ത്യയില്‍ നിന്നും തൊഴിലാളികളെ റിക്രൂട്ട്‌ ചെയ്യുമ്പോള്‍ ഇമിഗ്രേറ്റ്‌ സിസ്‌റ്റത്തില്‍ രജിസ്‌റ്റര്‍ ചെയ്യണം

HIGHLIGHTS : ദോഹ: ഇന്ത്യയില്‍ നിന്നും തൊഴിലാളികളെ റിക്രൂട്ട്‌മെന്റ് ചെയ്യുന്ന തൊഴിലുടമകള്‍ ഇനി മുതല്‍ പുതിയ മാനദണ്ഡങ്ങള്‍ പാലിക്കണം. വിദേശ തൊഴിലുടമകള്‍

qatarദോഹ: ഇന്ത്യയില്‍ നിന്നും തൊഴിലാളികളെ റിക്രൂട്ട്‌മെന്റ് ചെയ്യുന്ന തൊഴിലുടമകള്‍ ഇനി മുതല്‍ പുതിയ മാനദണ്ഡങ്ങള്‍ പാലിക്കണം. വിദേശ തൊഴിലുടമകള്‍ ഇന്ത്യക്കാരായ തൊഴിലാളികളെ റിക്രൂട്ട്‌മെന്റ് ചെയ്യുമ്പോള്‍ ഇമിഗ്രേറ്റ് സിസ്റ്റത്തില്‍ രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. ഇതുപ്രകാരം തൊഴിലുടമകള്‍ക്ക് തങ്ങള്‍ക്കാവശ്യമായ തൊഴിലാളികളെ തെരഞ്ഞെടുക്കുന്നതിനു മുമ്പ്www.emigrate.gov.in എന്ന വെബ് സൈറ്റിലെ ആപ്ലിക്കേഷന്‍ ഫോം പൂരിപ്പിച്ച് റജിസ്റ്റര്‍ ചെയ്യേണ്ടതാണ്. റജിസ്റ്റര്‍ ചെയ്തതുപ്രകാരം നേരിട്ടുള്ള റിക്രൂട്ട്‌മെന്റും ഏജന്‍സി വഴിയുള്ള റിക്രൂട്ട്‌മെന്റിനുള്ള അനുമതി ലഭിക്കും. തൊഴിലുടമകള്‍ തങ്ങള്‍ക്കുവേണ്ട തൊഴിലാളികളുടെ ജോബ് കാറ്റഗറി, നിയമന രീതി തുടങ്ങിയവയില്‍ ഡിക്ലറേഷന്‍ നല്‍കേണ്ടതാണ്. തൊഴിലുടമ നല്‍കിയിട്ടുള്ള ഡിക്ലറേഷന്‍ പ്രകാരമായിരിക്കും തൊഴിലാളിയുമായുള്ള അന്തിമ കരാറിന് പ്രാബല്യം നല്‍കുക. ആപ്ലിക്കേഷന്‍ ഫോറം പൂരിപ്പിക്കാനുള്ള നടപടി ക്രമങ്ങളുടെ വിഡിയോ ദൃശ്യം വെബ്‌സൈറ്റില്‍ നല്‍കിയിട്ടുണ്ട്.

പുതിയ സിസ്റ്റം വഴി പ്രാബല്യത്തില്‍ വരുത്തുന്ന റിക്രൂട്ട്‌മെന്റ് രീതികള്‍ നാലു ഘട്ടമായി തരംതിരിച്ചിട്ടുണ്ട്. ഒന്നാം ഘട്ടത്തില്‍ വിദേശ തൊഴിലുടമകള്‍ 150ല്‍ കൂടുതല്‍  തൊഴിലാളികളെയാണ് റിക്രൂട്ട്‌മെന്റ് ചെയ്യാനുദ്ദേശിക്കുന്നതെങ്കില്‍ അതിനുള്ള അനുമതി നേടുന്നതിന് എത്രയും പെട്ടെന്നുതന്നെ റജിസ്‌ട്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കണം.

sameeksha-malabarinews

50നും 150നുമിടയിലാണ് തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നതെങ്കില്‍ തൊഴിലുടമ ഓണ്‍ലൈന്‍ റജിസ്‌ട്രേഷന്‍ ചെയ്യേണ്ടത് ജൂണ്‍ 30ന് മുമ്പായിരിക്കണം. അതേസമയം 20നും 50 നും ഇടയിലാണ് റിക്രൂട്ട്‌മെന്റെങ്കില്‍ ജൂലൈ 31ന് മുമ്പായും 20 തൊഴിലാളികളെയാണ് റിക്രൂട്ട്‌മെന്റ് ചെയ്യുന്നതെങ്കില്‍ ഈ വര്‍ഷം  സെപ്തംബര്‍ 30 മുന്നോടിയായി രജിസ്റ്റര്‍ ചെയ്യേണ്ടതാണെന്ന് ഇന്ത്യന്‍ എംബസി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!