Section

malabari-logo-mobile

ഖത്തറില്‍ റഫ്രിജറേറ്ററിനും ഗീസറിനും സ്റ്റാര്‍റേറ്റിങ് നിര്‍ബന്ധം

HIGHLIGHTS : ദേഹ: രാജ്യത്ത് ഊര്‍ജ്ജക്ഷമതയില്ലാത്ത എയര്‍ കണ്ടീഷനുകളുടെ ഇറക്കുമതിയും വില്‍പ്പനയും നിരോധിച്ചത്തിനു പിന്നാലെ റഫ്രിജറേറ്ററിനും, ഗീസറിനും സ്റ്റാര്‍റേറ...

ദേഹ: രാജ്യത്ത് ഊര്‍ജ്ജക്ഷമതയില്ലാത്ത എയര്‍ കണ്ടീഷനുകളുടെ ഇറക്കുമതിയും വില്‍പ്പനയും നിരോധിച്ചത്തിനു പിന്നാലെ റഫ്രിജറേറ്ററിനും, ഗീസറിനും സ്റ്റാര്‍റേറ്റിങ് നിര്‍ബന്ധമാക്കുന്നു.

ഖത്തര്‍ ജനറല്‍ ഇലക്ട്രിസ്റ്റി ആന്റ് വാട്ടര്‍ കോര്‍പ്പറേഷന്‍(കഹ്‌റാമ), ഖത്തര്‍ ജനറല്‍ അതോറിറ്റി ഫോര്‍ സ്‌പെസ്ഫിക്കേഷന്‍ ആന്‍ഡ് സ്റ്റാന്‍ഡേര്‍ഡൈസേഷന്‍(ക്യുഎസ്) എന്നിവ ഇതിനുള്ള ശ്രമം തുടങ്ങിയിട്ടുണ്ട്. വെള്ളം, വൈദ്യുതി എന്നിവയുടെ കാര്യത്തില്‍ പരമാവധി ക്ഷമത കൈവരിക്കുന്നതിനുവേണ്ടി ജിസിസി രാജ്യങ്ങള്‍ അടുത്ത രണ്ടുവര്‍ഷത്തേക്ക് കൂട്ടായി പരിശ്രമിക്കും.

sameeksha-malabarinews

കഴിഞ്ഞ ഡിസംബർ 31നാണ്‌ ഖത്തർ ഊർജക്ഷമതയില്ലാത്ത പഴയമോഡൽ എയർകണ്ടീഷനറുകളുടെ ഇറക്കുമതിയും വിൽപനയും നിരോധിച്ചത്‌. അതിനു മുമ്പ്‌ വിറ്റുപോയ ഊർജക്ഷമതയില്ലാത്ത എയർ കണ്ടീഷനറുകൾ ഇപ്പോഴും ഉപയോഗത്തിലുണ്ട്‌. പലതിനും അഞ്ചുവർഷ വാറന്റിയുള്ളതിനാൽ 2022-ഓടെയേ ഇവ പൂർണമായി ഒഴിവാക്കാനാവൂ.

വാറന്റി കാലാവധിയിൽ സംഭവിക്കുന്ന കേടുപാടുകൾ നീക്കിക്കൊടുക്കാൻ കമ്പനികളും സർവീസ്‌ സെന്ററുകളും ബാധ്യസ്‌ഥമാണ്‌. പഴയ മോഡൽ എസികളേക്കാൾ സ്‌റ്റാർ റേറ്റിങ്ങുള്ള പുതിയ മോഡലുകൾക്ക്‌ വില കൂടുതലാണ്‌. എന്നാൽ ഇവയ്‌ക്ക്‌ പലവിധ മെച്ചങ്ങളുണ്ട്‌. വൈദ്യുതി കുറച്ചേ ഉപയോഗിക്കൂ എന്നതിനാൽ വൈദ്യുതിബിൽ കുറയും. ഇത്‌ ദീർഘകാലാടിസ്‌ഥാനത്തിൽ ലാഭകരമാണ്‌.

ആളുകൾ പഴയ എസികൾ ഒഴിവാക്കി മികച്ച സ്‌റ്റാർ റേറ്റിങ്ങുള്ളവ വയ്‌ക്കാൻ സ്വമേധയാ മുന്നോട്ടുവരുന്നുണ്ടെന്നും ക്യുഎസ്‌ ഗുണമേന്മാനിർണയ വിഭാഗം തലവൻ മുഹമ്മദ്‌ അൽ മിസായ്‌ഫിരി പറഞ്ഞു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!