ഖത്തറിലെ ഉംസൈദിൽ വാഹനാപകടത്തിൽ നാലുപേർ മരിച്ചു

ggggggggggggggggggഖത്തറിലെ ഉംസൈദിൽ  വാഹനാപകടത്തിൽ നാലുപേർ മരിച്ചു. രണ്ടു നേപ്പാൾ സ്വദേശികളും രണ്ടു ഫിലിപ്പൈൻകാരുമാണ് മരിച്ചത്. വാനിലുണ്ടായിരുന്ന നാലുപേർക്ക് പരുക്കേറ്റു. ഇവരെ വക്ര ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ് .ഉംസൈദിൽ നിന്ന് സൽവ റോഡിലേക്കുള്ള വഴിയിൽ തൊഴിലാളികൾ സഞ്ചരിച്ചിരുന്ന മിനി വാനും ട്രക്കും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. AIMCO Engeneering company യിലെ തൊഴിലാളികളാണ് അപകടത്തിൽ പെട്ടത്. പരുക്കേറ്റവരുടെ നില ഗുരുതരമല്ലെന്ന് കമ്പനി അധികൃതർ അറിയിച്ചു.