Section

malabari-logo-mobile

പ്രധാനമന്തി സ്ഥാനം ;തെരഞ്ഞെടുപ്പിന് ശേഷം തീരുമാനമെടുക്കും; മമത

HIGHLIGHTS : ദില്ലി : പ്രധാനമന്ത്രി സ്ഥാനം ഏറ്റെടുക്കണോ എന്ന കാര്യത്തില്‍ ലോകസഭാ തെരഞ്ഞെടുപ്പിന് ശേഷം തീരുമാനമെടുക്കുമെന്ന് മമതാ ബാനര്‍ജി. തെരഞ്ഞെടുപ്പിന് ശേഷം ...

mamathaദില്ലി : പ്രധാനമന്ത്രി സ്ഥാനം ഏറ്റെടുക്കണോ എന്ന കാര്യത്തില്‍ ലോകസഭാ തെരഞ്ഞെടുപ്പിന് ശേഷം തീരുമാനമെടുക്കുമെന്ന് മമതാ ബാനര്‍ജി. തെരഞ്ഞെടുപ്പിന് ശേഷം ബിജെപി, ഇടതുപാര്‍ട്ടികളിതര ഫെഡറല്‍ മുന്നണി അധികാരത്തില്‍ വരുമെന്നും ലോക്‌സഭാ തെരഞ്ഞെടുപ്പോടെ ഇടതുപക്ഷം പശ്ചിമ ബംഗാളില്‍ നിന്ന് തുടച്ച് നീക്കപ്പെടുമെന്നും മമതാബാനര്‍ജി പറഞ്ഞു.

ഫെഡറല്‍ മുന്നണിയുടെ പ്രധാനമന്ത്രിയാകുന്ന കാര്യത്തെ കുറിച്ച് പിന്നീട് തീരുമാനമെടുക്കുമെന്നും തെരഞ്ഞെടുപ്പ് കഴിയുന്നതോടെ സിപിഐയെമ്മും ഇടതു പാര്‍ട്ടികളും പശ്ചിമ ബംഗാളിന്റെ ഭൂപടത്തില്‍ നിന്നും തുടച്ച് നീക്കപ്പെടുമെന്നും മമതാ ബാനര്‍ജി പറഞ്ഞു. തൃണമൂല്‍ കോണ്‍ഗ്രസ്സിന് ഫെഡറല്‍ മുന്നണിയില്‍ നിര്‍ണ്ണായക സ്ഥാനം ലഭിക്കുമെന്ന പ്രതീക്ഷയും മമത പങ്കുവെച്ചു. അതുകൊണ്ട് തന്നെയാണ് പ്രധാനമന്ത്രി പദത്തിന്റെ തീരുമാനം തെരഞ്ഞെടുപ്പിന് ശേഷം പറയാമെന്ന് മമതാ ബാനര്‍ജി സൂചിപ്പിച്ചത്.

sameeksha-malabarinews

സിപിഐഎം ഒരു കാലത്ത് ഉള്ളവരുടെയും ഇല്ലാത്തവരുടെയും പാര്‍ട്ടിയായിരുന്നുവെന്നും എന്നാല്‍ ഇന്ന് അങ്ങനെയല്ലെന്നും കോണ്‍ഗ്രസ്സ് ഇരട്ടമുഖമുള്ള പാര്‍ട്ടിയാണെന്നും മമത കുറ്റപ്പെടുത്തി.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!