ഒരു വീട്ടില്‍ ഒരു മണ്‍പാത്രം കാംപയ്‌ന്‌ നാളെ തുടക്കം

potteryമലപ്പുറം: ഉത്തരവാദിത്ത ടൂറിസത്തിന്റെ ഭാഗമായി ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലിന്റെ നേതൃത്വത്തില്‍ നടപ്പാക്കുന്ന ‘ഒരു വീട്ടില്‍ ഒരു മണ്‍പാത്രം’ കാംപയ്‌ന്‍ ലോക വിനോദ സഞ്ചാരദിനമായ നാളെ (സെപ്‌റ്റംബര്‍ 27) തുടക്കമാവും. കാംപയ്‌ന്റെ ലോഗോ പ്രകാശനം മന്ത്രി എ.പി ്‌അനില്‍കുമാര്‍ നിര്‍വഹിക്കും. മണ്‍പാത്രങ്ങള്‍ക്കും കരകൗശല ഉത്‌പന്നങ്ങള്‍ക്കും കൂടുതല്‍ വിപണിയും കുംഭാരന്‍മാര്‍ക്ക്‌ കൂടുതല്‍ വരുമാനവും ലക്ഷ്യമിട്ടാണ്‌ കാംപയ്‌ന്‍ നടത്തുന്നത്‌. മണ്ണില്‍ തീര്‍ത്ത ക്ലോക്ക്‌, പേപ്പര്‍ വെയ്‌റ്റ്‌, ഫ്‌ളവര്‍ വേസ്‌, പെന്‍ പോട്ട്‌, പാത്രങ്ങള്‍ തുടങ്ങി 10 തരം ഉത്‌പന്നങ്ങളാണ്‌ കാംപയ്‌്‌ന്റെ ഭാഗമായി നിര്‍മിച്ചിട്ടുള്ളത്‌. ഇവയുടെ പ്രദര്‍ശനവും വില്‌പനയും 27,28 തീയതികളില്‍ കോട്ടക്കുന്നില്‍ ഒരുക്കിയിട്ടുണ്ട്‌. ടൂറിസം ക്ലബ്ബുകള്‍ മുഖേനെ ഇവയ്‌ക്ക്‌ കൂടതല്‍ വിപണി കണ്ടെത്തുന്നതിനാവശ്യമായ നടപടികളും ഡി.ടി.പി.സി സ്വീകരിച്ചിട്ടുണ്ട്‌.