പരപ്പനങ്ങാടി പോലീസ് സ്റ്റേഷന് മുകളിലേക്ക് മരം വീണു; ഗതഗാതം തടസ്സപ്പെട്ടു

parappanangadi police station 1 copyപരപ്പനങ്ങാടി : പരപ്പനങ്ങാടി സ്‌റ്റേഷന് മുന്നിലെ വന്‍ മരം കട പുഴകി വീണു. സ്റ്റേഷന് മുന്നിലെ വാഹനങ്ങള്‍ നിര്‍ത്തിയിടുന്ന താല്‍ക്കാലിക ഷെഡ്ഡിനു മുകളിലേക്കും റോഡിലേക്കുമായാണ് മരം വീണത്. അപകടത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ല. രാവിലെ 9.50 ഓടെയാണ് അപകടം ഉണ്ടായത്.

 

ഈ സമയത്ത് നിരവധി വിദ്യാര്‍ത്ഥികള്‍ parappanangadi police station 3 copy parappanangadi police station 2 copyകോളേജിലേക്കും സ്‌കൂളിലേക്കും പോകുന്ന സമയമാണിത്. ഈ സമയത്ത് റോഡിലും സ്റ്റേഷന് മുന്നിലും ആളില്ലാതിരുന്നത് കൊണ്ട് വന്‍ അപകടമാണ് ഒഴിവായത്.
അരമിക്കൂറോളം ഗതാഗതം തടസ്സപ്പെട്ടു. നാട്ടുകാരുടെയും പോലീസിന്റെയും സഹായത്തോടെ മരം മുറിച്ച് മാറ്റാനുള്ള നടപടി പുരോഗമിക്കുകയാണ്.