Section

malabari-logo-mobile

പ്ലാസ്റ്റിക്‌ അരി വ്യാപകം; ജനങ്ങള്‍ ആശങ്കയില്‍

HIGHLIGHTS : മലപ്പുറം: ചൈനീസ്‌ അരി എന്ന ഓമനപ്പേരില്‍ അറിയപ്പെടുന്ന പ്ലാസ്റ്റിസ്‌ മായം കലര്‍ത്തിയ അരി സംസ്ഥാനത്ത്‌ വ്യാപകമാകുന്നു. കാണാന്‍ ഏറെ ഭംഗിയുള്ള

rice 3 copyമലപ്പുറം: ചൈനീസ്‌ അരി എന്ന ഓമനപ്പേരില്‍ അറിയപ്പെടുന്ന പ്ലാസ്റ്റിസ്‌ മായം കലര്‍ത്തിയ അരി സംസ്ഥാനത്ത്‌ വ്യാപകമാകുന്നു. കാണാന്‍ ഏറെ ഭംഗിയുള്ള പോളിമര്‍ കലര്‍ന്ന അരിയാണ്‌ നമ്മള്‍ക്ക്‌ കഴിക്കാനായി വിപണിയിലെത്തുന്നതെന്ന വാര്‍ത്ത ജനങ്ങളില്‍ കടുത്ത ആശങ്കയാണ്‌ സൃഷ്ടിച്ചിരിക്കുന്നത്‌. എന്നാല്‍ ഇത്‌ പരിശോധിക്കാനുള്ള സംവിധാനം പോലും കേരളത്തില്‍ ഇല്ലെന്നുള്ളതും  ഈ ആശങ്ക ഇരട്ടിയാക്കുന്നു.

മലപ്പുറം ജില്ലയിലെ പൊന്നാനി എടപ്പാള്‍ മേഖലയിലാണ്‌ ഈ അരി വ്യാപകമായി വില്‍പ്പന നടത്തുന്നത്‌ ശ്രദ്ധയില്‍പ്പെട്ടിരിക്കുന്നത്‌.കുറുവ, പൊന്നി ഇനത്തില്‍പ്പെട്ട ഈ അരി നല്ലവണ്ണം തിളപ്പിക്കുമ്പോള്‍ കഞ്ഞിവെള്ളത്തില്‍ കൂടുതല്‍ പാടയും കട്ടിപ്പും പശയും കാണപ്പെട്ടതോടെയാണ്‌ ഇതെ കുറിച്ച്‌ ആളുകള്‍ ശ്രദ്ധിക്കാന്‍ തുടങ്ങിയത്‌. വാര്‍ത്ത ചോറിന്‌ മുകളിലും ഒരു പാട രൂപ പ്പെടുന്നതായി കാണാം. ഈ പാട ഉണങ്ങിക്കഴിഞ്ഞാല്‍ അതു പ്ലാസ്റ്റിക്‌ തന്നെയായി മാറുന്നു. ഇത്‌ കത്തിച്ചാല്‍ പ്ലാസ്റ്റിക്‌ എങ്ങനെ കത്തുന്നുവോ അത്തരത്തില്‍ കത്തിപ്പിടിക്കുന്നത്‌ കാണാന്‍ കഴിയുന്നു.

sameeksha-malabarinews

ഒരുവര്‍ഷത്തോളമായി ഈ അരി വിപണിയിലുണ്ടെന്ന്‌ അനുഭവസ്ഥര്‍ സാക്ഷ്യപ്പെടുത്തുന്നു.

ചോറുണ്ടാക്കാന്‍ ഉപയോഗിക്കുമ്പോള്‍ ഈ പ്ലാസ്റ്റിക്ക്‌ കുറച്ചെങ്കിലും നീക്കം ചെയ്യപ്പെടുന്നുവെങ്കിലും പലഹരാങ്ങള്‍ക്ക്‌ ഈ അരി പൊടിച്ചു ഉപയോഗിക്കുമ്പോള്‍ പ്ലാസ്റ്റിക്‌ മായം പൂര്‍ണമായും ശരീരത്തിലെത്തുന്നു.

ഉരുളക്കിഴങ്ങും മധുരക്കിഴങ്ങും പ്ലാസ്റ്റികും കലര്‍ത്തിയ അരിയാണ്‌ ഇതെന്ന്‌ കരുതുന്നു. സംസ്ഥാനത്ത്‌ വില്‍ക്കപ്പെടുന്ന വിവധ ബ്രാന്റഡ്‌ അരികളില്‍ വരെ ഈ മാലിന്യം ഉണ്ടെന്നാണ്‌ റിപ്പോര്‍ട്ട്‌.

സംഭവത്തെപ്പറ്റി ഭക്ഷ്യ സുരക്ഷാ വകുപ്പ്‌ അന്വേഷണത്തിന്‌ ഉത്തരവിട്ടിട്ടുണ്ട്‌. ഉദ്യോഗസ്ഥര്‍ വിവിധ ഇടങ്ങളില്‍ നിന്ന്‌ സാമ്പിളുകള്‍ ശേഖരിച്ചിട്ടുണ്ട്‌.

അരിയില്‍ നിന്ന്‌ പ്ലാസ്റ്റിക്‌ മായം കണ്ടെത്തിയ ദൃശ്യങ്ങള്‍:

rice 1 copyrice 3 copyrice 2 copyrice 4 copy

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!