മന്‍മോഹന്‍ സിങ് സത്യസന്ധതയുടെ പ്രതീകമാണെന്ന് സോണിയ ഗാന്ധി

sonia-gandhiന്യൂ ഡല്‍ഹി: കല്‍ക്കരി അഴിമതിക്കേസില്‍ പ്രതിപ്പട്ടികയില്‍ ചേര്‍ക്കപ്പെട്ട മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിന് പിന്തുണയുമായി കോണ്‍ഗ്രസ്. മന്‍ മോഹന്‍സിങ് സത്യസന്ധതയുടെ പ്രതീകമാണെന്നും അദ്ദേഹത്തിന് പാര്‍ട്ടി പൂര്‍ണ പിന്തുണ നല്‍കുമെന്നും കോണ്‍ഗ്രസ് അദ്ധ്യക്ഷ സോണിയ ഗാന്ധി പറഞ്ഞു.

മന്‍മോഹന്‍ സിങ്ങിനെ പിന്തുണച്ച് സോണിയയും കോണ്‍ഗ്രസ് അംഗങ്ങളും മന്‍മോഹന്‍ സിംഗിന്റെ വീട്ടിലേക്ക് മാര്‍ച്ചും നടത്തി. കല്‍ക്കരി കേസില്‍ മന്‍മോഹന്‍ സിങ്ങിനെ പ്രതിചേര്‍ത്തത് ദുഖവും ഞെട്ടലുമുണ്ടാക്കിയെന്ന് മുതിര്‍ന്ന നേതാവ് എ കെ ആന്റണിയും പ്രതികരിച്ചു.

കല്‍ക്കരിപ്പാടം അഴിമതിക്കേസില്‍ കഴിഞ്ഞ ദിവസമാണ് സി ബി ഐ മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങനെ പ്രതിചേര്‍ത്തത്. മന്‍മോഹന്‍ പ്രധാനമന്ത്രിയായിരിക്കെ 2006-09 കാലത്തു കല്‍ക്കരി വകുപ്പിന്റെ അധിക ചുമതലകൂടി വഹിച്ചിരുന്നു.

2005ല്‍ താലബിറ ബ്ലോക്കില്‍ ആദിത്യ ബിര്‍ള ഗ്രൂപ്പ് കമ്പനിയായ ഹിന്‍ഡാല്‍കോ ഗ്രൂപ്പിനു കല്‍ക്കരിപ്പാടം അനുവദിച്ചതില്‍ ക്രമക്കേടുണ്ടെന്നായിരുന്നു ആരോപണം. കല്‍ക്കരി ഖനനത്തിന് അപേക്ഷ നല്‍കിയ കമ്പനികളുടെ യോഗ്യതകള്‍ പോലും പരിശോധിക്കാതെയാണ് അനുമതി നല്‍കിയതെന്നാണു കേസ്.

Share news
error: Content is protected !!
Scroll to Top