ബഹറൈനില്‍ നിന്നുള്ള യാത്രക്കാരനെ വിമാനത്തില്‍ നിന്ന് അറസ്റ്റ്‌ചെയത വാര്‍ത്ത നിഷേധിച്ച് ഗള്‍ഫ് എയര്‍

മനാമ : ബഹ്‌റൈനില്‍ നിന്ന് ലണ്ടനിലേക്ക് പോയ ഗള്‍ഫ് എയറിന്റെ വിമാനത്തില്‍ നിന്ന് യുവാവിനെ അറസ്റ്റ് ചെയ്തുവെന്ന വാര്‍ത്ത നിഷേധിച്ച് ഗള്‍ഫ് എയര്‍. മാര്‍ച്ച് 20ാം തിയ്യതി ബഹറൈനില്‍ നിന്ന് ലണ്ടനിലേക്ക് പുറപ്പെട്ട വിമാനം ഹീത്രു വിമാനത്താവളത്തിലെത്തിയപ്പോള്‍ വിമാനത്തില്‍ കയറി യുവാവിനെ അറസ്റ്റ് ചെയ്തു എന്ന വാര്‍ത്തയാണ് ഗള്‍ഫ് എയര്‍ അധികൃതര്‍ നിഷേധിച്ചിരിക്കുന്നത്.

അന്ന് പ്രാദേശികസമയം 2.50ന് ഗള്‍ഫ്എയര്‍ വിമാനം ഹീത്രു വിമാനത്താവളത്തില്‍ എത്തിയപ്പോള്‍ ഒരു യാത്രക്കാരനെ ചോദ്യം ചെയ്യാനുണ്ടെന്ന് പോലീസ് അറിയിച്ചതിനെ തുടര്‍ന്ന് ക്യാബിന്‍ ക്രൂ ഇയാളെ വിമാനത്തില്‍ നിന്ന് പുറത്ത് കൊണ്ടുവന്ന് പോലീസിനെ അറിയിക്കുയായിരുന്നുവെന്ന് ഗള്‍ഫ്എയര്‍ അധികൃതര്‍ വാര്‍ത്താകുറിപ്പിലൂടെ അറിയിച്ചു.

അതേസമയം വിമാനത്താവളത്തില്‍ വെച്ച് വിമാനത്തിലേക്ക് ഒരു സംഘം ആയുധധാരികളായ പോലീസുകാര്‍ ഇരച്ചുകയറിയ യാത്രക്കാരനായ ഒരു യുവാവിനെ കസ്റ്റഡിയിലെടുക്കയായിരുന്നുവെന്ന  വാര്‍ത്തകളാണ് പുറത്ത് വന്നത്.

Related Articles