പാര്‍ക്കിലിരുന്നതിന് കമിതാക്കളെ പരസ്യമായി ഇന്‍സ്‌പെക്ടര്‍ ഏത്തമിടുവിച്ചു

download (1)ഹൈദരബാദ് : പാര്‍ക്കില്‍ വന്നിരുന്നതിന് കമിതാക്കളെ പരസ്യമായി പോലീസ് ഇന്‍സ്‌പെക്ടര്‍ ഏത്തമിടുവിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തായി.

ആറോളം വരുന്ന കമിതാക്കളെ പരസ്യമായി ഏത്തമിടുവിക്കുകയും അത് ഒരു പോലീസുകാരന്‍ എണ്ണികൊണ്ട് നില്‍ക്കുകയും ചെയ്യുന്നതിന്റെ ദൃശ്യങ്ങളാണ് പുറത്തുവന്നത്. ഒരു വെബ് മാഗസിനാണ് ഈ ദൃശ്യങ്ങള്‍ പുറത്തു വിട്ടത്.

കമിതാക്കളെ ശിക്ഷിച്ച ശേഷം ഇന്‍സ്‌പെക്ടര്‍ നടത്തുന്ന സംസാരവും ദൃശ്യത്തില്‍ ഉണ്ട്. അതേസമയം പോലീസ് ഇന്‍സ്‌പെക്ടറുടെ നടപടി മനുഷ്യാവകാശ ലംഘനമാണെന്നും അംഗീകരിക്കാന്‍ കഴിയില്ലെന്നും വനിതാ കമ്മീഷന്‍ അംഗം ഡോ. സുനിത കൃഷ്ണന്‍ പ്രതികരിച്ചു. എന്നാല്‍ ദൃശ്യങ്ങളിലുള്ളത് മുസ്ലീം പെണ്‍കുട്ടികള്‍ ആയതിനാല്‍ സമുദായത്തെ കരിവാരി തേക്കാനുള്ള ശ്രമമാണെന്നും ആരോപണമുയര്‍ന്നിട്ടുണ്ട്.

http://www.youtube.com/watch?v=ldqrEr9u-aU