Section

malabari-logo-mobile

മാലിന്യ നിര്‍മ്മാര്‍ജനത്തില്‍ മാതൃകയായി എന്‍എസ്‌എസ്‌

HIGHLIGHTS : പരപ്പനങ്ങാടി: എസ്‌എന്‍എം ഹയര്‍സെക്കന്ററി സ്‌കൂള്‍ പരപ്പനങ്ങാടിയിലെ എന്‍എസ്‌എസ്‌ യൂണിറ്റ്‌ സപ്‌തദിന ക്യാമ്പിന്റെ ഭാഗമായി നടത്തിയ മാലിന്യ നിര്‍മ്മാര്...

parappanangadi,snmhss,nssപരപ്പനങ്ങാടി: എസ്‌എന്‍എം ഹയര്‍സെക്കന്ററി സ്‌കൂള്‍ പരപ്പനങ്ങാടിയിലെ എന്‍എസ്‌എസ്‌ യൂണിറ്റ്‌ സപ്‌തദിന ക്യാമ്പിന്റെ ഭാഗമായി നടത്തിയ മാലിന്യ നിര്‍മ്മാര്‍ജ്ജന പ്രവര്‍ത്തനങ്ങള്‍ മാതൃകയാകുന്നു. വള്ളിക്കുന്ന്‌ പഞ്ചായത്തിലെ 13 ാം വാര്‍ഡിലെ 600 ഓളം വീടുകളിലെ പ്ലാസ്റ്റിക്‌ മാലിന്യങ്ങളാണ്‌ ക്യാമ്പിന്റെ ഭാഗമായി സമാഹരിച്ചത്‌.Reduce,Reuse,Recycle എന്ന സന്ദേശമായിരുന്നു ക്യാമ്പിന്റെ ഭാഗമായി 600 ഓളം വീടുകളില്‍ എന്‍എസ്‌എസ്‌ പ്രചരിപ്പിച്ചത്‌. 4 ദിവസങ്ങളിലായി 60 ചാക്ക്‌ പ്ലാസ്റ്റിക്‌ മാലിന്യങ്ങള്‍ സമാഹരിക്കാന്‍ എന്‍എസ്‌എസ്‌ യൂണിറ്റ്‌ സാധിച്ചു.

ഇതിന്റെ ഭാഗമായി ബദല്‍ ഉല്‍പ്പന്നം എന്ന രീതിയില്‍ എല്ലാ വീടുകളിലും തുണി സഞ്ചികള്‍ സംഭവന നല്‍കാനും സാധിച്ചു. 4000 പേപ്പര്‍ കവര്‍ നിര്‍മ്മിച്ച്‌ കൊണ്ട്‌ സ്‌കൂള്‍ സ്ഥിതിചെയ്യുന്ന പ്രദേശത്തെ കടകളില്‍ വിതരണം ചെയ്യുകയും ചെയ്‌തു.

sameeksha-malabarinews

വാര്‍ഡ്‌ മെമ്പര്‍ എന്‍ ടി സജിത ചെയര്‍പേഴ്‌സണ്‍, വിനയന്‍ പാറോല്‍ പ്രോഗ്രാം ഓഫീസര്‍, അബ്ദുള്‍ ലത്തീഫ്‌ മദനി, അബ്ദുള്‍ ലത്തീഫ്‌ തെക്കേപ്പാട്ട്‌, എ.വി രാജന്‍, ഇ പി അബ്ദുറഹിമാന്‍, ഹര്‍ഷന്‍, തെക്കഞ്ചേരി ചന്ദ്രന്‍ എന്നിവരടങ്ങിയ സ്വാഗത സംഘം പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ചു. Wealth out of Waste Foundation ആണ്‌ എന്‍എസ്‌എസ്‌ വളണ്ടിയേഴ്‌സ്‌ സമാഹരിച്ച മാലിന്യങ്ങള്‍ സംസ്‌ക്കരിക്കുന്നത്‌. വാര്‍ഡ്‌ സ്ഥിതിചെയ്യുന്ന പ്രദേശത്തെ സാമൂഹ്യ സന്നദ്ധ- രാഷ്ട്രീയ പ്രവര്‍ത്തകരുടെ നേതൃത്വം ഈ പ്രവര്‍ത്തനത്തിനുണ്ടായിരുന്നു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!