ഭൂരഹിതർക്ക് വേണ്ടിയുള്ള സമരം ശക്തിപെടുത്തും

പരപ്പനങ്ങാടി: ഭൂരഹിതരെ ഇരു മുന്നണികളും സമർത്ഥമായി കബളിപ്പിക്കുകയാണന്നും തലചായ്ക്കാനിടമില്ലാത്ത മനുഷ്യരുടെ അടിസ്ഥാനാവശ്യങ്ങൾക്ക് വേണ്ടി സമരം ശക്തമാക്കുമെന്നും വെൽഫെയർ പാർട്ടി നഗരസഭ കൺവെൻഷൻ വ്യക്തമാക്കി.

പ്രസിഡന്റ് പി. കെ. അബൂബക്കർ അദ്ധ്യക്ഷത വഹിച്ചു. വെൽഫെയർ പാർട്ടി ജില്ലാ സമിതി അംഗം ജംഷീർ അബൂബക്കർ ഉൽഘാടനം ചെയ്തു. ഭൂസമരസമിതി കൺവീനർ വി . അബ്ദുൽ ഖാദിർ ഹാജി മുഖ്യ പ്രഭാഷണം നടത്തി. റീനസോനു, പി, ടി. റഹീം, ചന്ദ്രൻ നെടുവ, ഉമ്മർ ഉള്ളണം, ഫാത്തിമ റഹിം, ഹബീബ ബഷീർ, തയ്യിൽ ഗസ്സാലി, കെ.പി. ജംഷി, രാധ പരപ്പനങ്ങാടി തുടങ്ങിയവർ സംസാരിച്ചു.

സംഘ് പരിവാറിന്റെ സമഗ്രാധിപത്യത്തിനെതിരെ മുഴുവൻ മതേതര രാഷ്ട്രീയ പാർട്ടികളുടെ പ്രാദേശിക ഐക്യനിര തീർക്കാനും അതിനായി അടുത്ത ദിവസം സർവകക്ഷി രാഷ്ട്രീയ സംവാദം സംഘടിപ്പിക്കാനും തീരുമാനിച്ചതായി വെൽഫെയർ പാർട്ടി നേതാക്കൾ അറിയിച്ചു.