പരപ്പനങ്ങാടിയില്‍ വീട്ടമ്മ ട്രെയിന്‍തട്ടി മരിച്ചു

പരപ്പനങ്ങാടി: പരപ്പനങ്ങാടിയില്‍ വീട്ടമ്മ ട്രെയിന്‍തട്ടി മരിച്ചു. ചിറമംഗലം തിരിച്ചിലങ്ങാടിയിലെ പരേതനായ കളത്തിങ്ങല്‍ മൊയ്തീന്‍കുട്ടിയുടെ ഭാര്യ കടവത്ത് റുഖിയ(70)യാണ് ട്രെയിന്‍തട്ടി മരണപ്പെട്ടത്. ഇന്ന് ഉച്ചയ്ക്ക് ഒന്നരയോടെ ചിറമംഗലം ലവല്‍ക്രോസിലാണ് അപകടം സംഭവവിച്ചത്.

മക്കള്‍; മമ്മദു,ഫാത്തിമ, സഫിയ,റസിയ,സാബിറ.
മൃതദേഹം ഇന്ന് വൈകീട്ട് 5.30 മണിയോടെ ചിറമംഗലം ജുമാമസ്ജിദില്‍ ഖബറടക്കും.