Section

malabari-logo-mobile

സുകുമാര്‍ ജ്വല്ലറി ഉടമ കെ. സുകുമാരന്‍ നിര്യാതനായി

HIGHLIGHTS : പരപ്പനങ്ങാടി: പരപ്പനങ്ങാടിയിലെ പ്രമുഖ വ്യാപാരിയും സുകുമാര്‍ ജ്വല്ലറിയുടെ ഉടമയുമായ കോട്ടപ്പറമ്പില്‍ സുകുമാരന്‍(65) നിര്യാതനായി. ഹൃദയാഘാതത്തെ തുടര്‍ന...

പരപ്പനങ്ങാടി: പരപ്പനങ്ങാടിയിലെ പ്രമുഖ വ്യാപാരിയും സുകുമാര്‍ ജ്വല്ലറിയുടെ ഉടമയുമായ കോട്ടപ്പറമ്പില്‍ സുകുമാരന്‍(65) നിര്യാതനായി. ഹൃദയാഘാതത്തെ തുടര്‍ന്ന് ഇന്ന് പുലര്‍ച്ചെ വീട്ടില്‍ വെച്ചായിരുന്നു മരണം.

പരപ്പനങ്ങാടി സാമൂഹിക കല സാംസ്‌ക്കാരിക മേഖലകളില്‍ സജീവസാന്നിധ്യമായിരുന്ന ഇദേഹം ഗാള്‍ഡ് ആന്റ് സില്‍വര്‍ മര്‍ച്ചന്റ് അസോസിയേഷന്‍ മലപ്പുറം ജില്ല എക്‌സിക്യുട്ടീവ് അംഗം. മലബാര്‍ കോ ഓപ്പറേറ്റീവ് എജ്യുക്കേഷന്‍ അക്കാദമി ഡയറക്ടര്‍, പരപ്പനങ്ങാടി മര്‍ച്ചന്റ് അസോസിയേഷന്‍ പ്രവര്‍ത്തകസമിതി അംഗം, പരപ്പനങ്ങാടി റിക്രിയേഷന്‍ ക്ലബ്ബ് പ്രസിഡന്റ്, റെഡ്‌വേവ്‌സ് ചിറമംഗലം ക്ലബ്ബിന്റെ ഉപദേശക സമിതി അംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ച് വരികയായിരുന്നു.

sameeksha-malabarinews

സംസ്‌ക്കാരം ബുധന്‍ വൈകീട്ട് മൂന്ന് മണിക്ക് വീട്ടുവളപ്പില്‍ വെച്ച് നടക്കും.

ഭാര്യ: ജയശ്രി. മക്കള്‍: ഷിജിന്‍, ഷിനോജ്(ഇരുവരും ബിസ്‌നസ്), ഷിനില. മരുമക്കള്‍: ബിജു(വടകര), രമ്യ, രമ്യ കൃഷ്ണന്‍.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!