പരപ്പനങ്ങാടി സമ്പൂര്‍ണ പെന്‍ഷന്‍ പഞ്ചായത്താകുന്നു

unnamedപരപ്പനങ്ങാടി: അര്‍ഹരായ എല്ലാവര്‍ക്കും സാമൂഹിക സുരക്ഷാ പെന്‍ഷനുകള്‍ അനുവദിച്ചുകൊണ്ട് പരപ്പനങ്ങാടി പഞ്ചായത്ത് ഈ സാമ്പത്തിക വര്‍ഷം സമ്പൂര്‍ണ പെന്‍ഷന്‍ പഞ്ചായത്താക്കാനുള്ള ശ്രമങ്ങള്‍ തുടങ്ങി. ഓരോ വാര്‍ഡിലും നടത്തുന്ന പെന്‍ഷന്‍ ക്യാമ്പുകളില്‍ അര്‍ഹതയുള്ളവരില്‍ നിന്ന് അപേക്ഷ സ്വീകരിക്കും.

ക്യാമ്പുകളുടെ ഉദ്ഘാടനം തദ്ദേശ സ്വയംഭരണ കമ്മീഷന്‍ ചെയര്‍മാന്‍ കുട്ടി അഹമ്മദ്കുട്ടി നെടുവ ഗവ.ഹൈസ്‌കൂളില്‍ നിര്‍വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് സീനത്ത് അലിബാപ്പു അധ്യക്ഷയായ ചടങ്ങില്‍ വൈസ് പ്രസിഡന്റ് പി കെ മൂഹമ്മദ് ജമാല്‍, സി അബ്ദുറഹിമാന്‍ കുട്ടി, ജാഫര്‍ കോലക്കല്‍, ഉഷ, പി എം ഹനീഫ, കെ സി അച്യുതന്‍, പി സി സാമുവല്‍ എന്നിവര്‍ സംസാരിച്ചു.