പരപ്പനങ്ങാടി നഗരസഭയിലെ ഭരണസ്തംഭനത്തിനെതിരെ ബി.ജെ.പി പ്രതിഷേധ മാർച്ച്.

Story dated:Wednesday August 3rd, 2016,05 54:pm
sameeksha sameeksha

bjp  maarchപരപ്പനങ്ങാടി: നഗരസഭാ ഭരണ സ്തംഭനത്തിനെതിരെ മുനിസിപ്പൽ ബി ജെ പി കമ്മിറ്റിയുടെ നേതൃത്വത്തിൽ നഗരസഭാ കാര്യാലയത്തിലേക്ക് മാർച്ചും ധർണ്ണയും നടത്തി .നഗരസഭയിൽ മാലിന്യ സംസ്കരണ പ്ലാന്റ് സ്ഥാപിക്കുക, കേന്ദ്ര പദ്ധതികളോടുള്ള നഗരസഭയുടെ വിമുഖത അവസാനിപ്പിക്കുക ,ഹാർബർ എഞ്ചിനീയറിങ്ങ് വകുപ്പ് അനുബന്ധ റോഡുകൾക്ക് അനുവദിച്ച ഫണ്ടുകളിലെ തിരിമറിയും അഴിമതിയും അന്വേഷിക്കുക, കാലങ്ങളായി അവഗണിക്കപ്പെട്ട് സഞ്ചാരരയോഗ്യമല്ലാതായ ആനപ്പടി – ഭഗവതിക്കാവ് – കോവിലകം റോഡിന്റെ പുനർനിർമാണത്തിനായി പൊതു ഫണ്ട് അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് മാർച്ചും ധർണ്ണയും നടത്തിയത് . ധർണ്ണാ സമരം ബി ജെ പി ജില്ലാ ജന:സെക്രട്ടറി രവി തേലത്ത് ഉദ്ഘാടനം ചെയ്തു .സി ജയദേവൻ അധ്യക്ഷനായി . സംസ്ഥാന സമിതിയംഗങ്ങളായ പാലക്കൽ ജഗ നിവാസൻ,ഗീതാ മാധവൻ ,ജില്ലാ കമ്മിറ്റിയംഗം എം രാജീവ് മാസ്റ്റർ,കെ പി വത്സരാജ് ,കാട്ടിൽ ഉണ്ണികൃഷ്ണൻ പ്രസംഗിച്ചു .