പരപ്പനങ്ങാടി സ്വദേശി സൗദിയില്‍ നിര്യാതനായി

പരപ്പനങ്ങാടി: പരപ്പനങ്ങാടി സ്വദേശിയായ യുവാവ് സൗദിയില്‍ നിര്യാതനായി. ഉള്ളണം മുണ്ടിയന്‍കാവിലെ ഊപ്പാട്ടില്‍ ചാത്തോത്ത് ഹസ്സന്റെ മകന്‍ ഉമറുല്‍ ഫാറൂഖ് (42)ആണ് സൗദിയിലെ ജിസാനില്‍ മരണപ്പെട്ടതായി ബന്ധുക്കള്‍ക്ക് വിവരം ലഭിച്ചത്.

കെ എസ് ആര്‍ ടി സി ജീവനക്കാരനായിരുന്ന ഫാറൂഖ് ലീവെടുത്ത ശേഷം വിദേശത്ത് ജോലിചെയ്തുവരികയായിരുന്നു.