Section

malabari-logo-mobile

ഇന്ന് പരപ്പനങ്ങാടിയില്‍ ഹര്‍ത്താല്‍

HIGHLIGHTS : പരപ്പനങ്ങാടി : പ്രകടനം നടത്തിയതിന് വ്യാപാരി വ്യവസായി ഏകോപനസമിതി മലപ്പുറം ജില്ലാസെക്രട്ടറി അഷറഫ് ഷിഫയടക്കമുള്ള നേതാക്കളെ പോലീസ് അറസ്‌ററ് ചെയ്തതില്‍ ...

harthalപരപ്പനങ്ങാടി : പ്രകടനം നടത്തിയതിന് വ്യാപാരി വ്യവസായി ഏകോപനസമിതി മലപ്പുറം ജില്ലാസെക്രട്ടറി അഷറഫ് ഷിഫയടക്കമുള്ള നേതാക്കളെ പോലീസ് അറസ്‌ററ് ചെയ്തതില്‍ പ്രതിഷേധിച്ച് വെള്ളിയാഴ്ച പരപ്പനങ്ങാടിയില്‍ ഹര്‍ത്താല്‍. രാവിലെ ആറുമണി മുതല്‍ വൈകീട്ട് ആറു മണിവരെയാണ് ഹര്‍ത്താല്‍. അഷറഫ്, പരപ്പനങാടി യൂണിറ്റ് സക്രെട്ടറി മുജീബ്, പ്രവര്‍ത്തകരായ പ്രവീണ്‍ , നൗഷാദ് എന്നിവരെയാണ് കസ്റ്റഡിയിലെടുത്തിരിക്കുന്നത്. ഇവര്‍ ഇപ്പോഴും പരപ്പനങ്ങാടി പോലീസ് സ്‌റ്റേഷനില്‍ തന്നെയാണ്.

ജില്ലാ സെക്രട്ടറിയടുക്കമുള്ളവരെ അന്യായമായി അറസ്റ്റ്‌ചെയ്തതില്‍ ശക്തമായി പ്രതിഷേധിക്കുന്നതായി വ്യാപാരിവ്യവസായി ഏകോപനസമിതി സംസ്ഥാന കൗണ്‍സിലര്‍ മലബാര്‍ ബാവ മലബാറിന്യൂസിനോട് പറഞ്ഞു.

sameeksha-malabarinews

ഒരു മാസം മുന്‍പ് ടൗണിലെ വ്യാപാരസ്ഥാപനങ്ങളുടെ ബോര്‍ഡുകള്‍ ഗതാഗതം തടസ്സം സൃഷ്ടിക്കുന്നു എന്ന് കാണിച്ച് പോലീസ് നീക്കം ചെയ്തിരുന്നു. അന്ന് ഇതില്‍ പ്രതിഷേധിച്ച് വ്യാപാരികള്‍ പ്രകടനം നടത്തിയിരുന്നു. ഇതിനെ തുടര്‍ന്ന് പോലീസ് അനുമതി വാങ്ങാതെ പ്രകടനം നടത്തിയതിന് കണ്ടാലറിയാവുന്ന 750 പേര്‍ക്കെതിരെ കേസെടുത്തിരുന്നു. ഈ കേസിലാണ് ഇപ്പോള്‍ അറസ്റ്റുണ്ടായിരിക്കുന്നുത്.

പരപ്പനങ്ങാടിയില്‍ വ്യാപാരി ഏകോപനസമിതി മലപ്പുറം ജില്ലാസക്രട്ടറിയടക്കം 4 പേര്‍ പോലീസ് കസ്റ്റഡിയില്‍

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!