Section

malabari-logo-mobile

പരപ്പനങ്ങാടിയില്‍ വ്യാപാരി ഏകോപനസമിതി മലപ്പുറം ജില്ലാസക്രട്ടറിയടക്കം 4 പേര്‍ പോലീസ് കസ്റ്റഡിയില്‍

HIGHLIGHTS : പരപ്പനങ്ങാടി : പരപ്പനങ്ങാടിയില്‍ കഴിഞ്ഞമാസത്തില്‍ അനുമതിയില്ലാതെ പ്രകടനം നടത്തിയതിന് വ്യാപാരിവ്യവസായി ഏകോപനസമിതി ജില്ലാസക്രട്ടറി ഷിഫ അഷറഫടക്കം 4 പ...

പരപ്പനങ്ങാടി :  പരപ്പനങ്ങാടിയില്‍ കഴിഞ്ഞമാസത്തില്‍ അനുമതിയില്ലാതെ പ്രകടനം നടത്തിയതിന് വ്യാപാരിവ്യവസായി ഏകോപനസമിതി ജില്ലാസക്രട്ടറി ഷിഫ അഷറഫടക്കം 4 പേരെ പരപ്പനങ്ങാടി പോലീസ് വ്യാഴാഴ്ച രാത്രിയില്‍ കസ്റ്റഡിയിലെടുത്തു. ഏകോപനസമിതിയുടെ തിരൂരങ്ങാടി താലൂക്ക് സെക്രട്ടറി മുജീബ്, പ്രവീണ്‍, നൗഷാദ് എന്നിവരെയും അറസ്റ്റ് ചെയ്തിട്ടുണ്ട്.

രാത്രി ഒമ്പത് മണിയോടെ പരപ്പനങ്ങാടി ടൗണില്‍ കൊടി കെട്ടുന്ന സമയത്ത് എസ്‌ഐയും സംഘവും ഇവരെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.
ഒരു മാസം മുന്‍പ് ടൗണിലെ വ്യാപാരസ്ഥാപനങ്ങളുടെ ബോര്‍ഡുകള്‍ ഗതാഗതം തടസ്സം സൃഷ്ടിക്കുന്നു എന്ന് കാണിച്ച് പോലീസ് നീക്കം ചെയ്തിരുന്നു. അന്ന് ഇതില്‍ പ്രതിഷേധിച്ച് വ്യാപാരികള്‍ പ്രകടനം നടത്തിയിരുന്നു. ഇതിനെ തുടര്‍ന്ന് പോലീസ് അനുമതി വാങ്ങാതെ പ്രകടനം നടത്തിയതിന് കണ്ടാലറിയാവുന്ന 750 പേര്‍ക്കെതിരെ കേസെടുത്തിരുന്നു. ഈ കേസിലാണ് ഇപ്പോള്‍ അറസ്റ്റുണ്ടായിരിക്കുന്നുത്.

sameeksha-malabarinews
Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!