Section

malabari-logo-mobile

പരപ്പനങ്ങാടി ഹാര്‍ബര്‍ മന്ത്രി അബ്ദുറബ്ബിന്റെ പ്രഖ്യാപനം തട്ടിപ്പ്‌;ആലുങ്ങള്‍ ഹാര്‍ബര്‍ ആക്ഷന്‍കമ്മിറ്റി

HIGHLIGHTS : പരപ്പനങ്ങാടി: പരപ്പനങ്ങാടി ഫിഷിങ്‌ ഹാര്‍ബര്‍ ചാപ്പപ്പടിയില്‍ നിര്‍മ്മിക്കുമെന്ന സ്ഥലം എംഎല്‍എയും മന്ത്രിയുമായ പി.കെ അബ്ദുറബ്ബിന്റെ പ്രസ്ഥാവന നിരുത്...

parappanangadi 1പരപ്പനങ്ങാടി: പരപ്പനങ്ങാടി ഫിഷിങ്‌ ഹാര്‍ബര്‍ ചാപ്പപ്പടിയില്‍ നിര്‍മ്മിക്കുമെന്ന സ്ഥലം എംഎല്‍എയും മന്ത്രിയുമായ പി.കെ അബ്ദുറബ്ബിന്റെ പ്രസ്ഥാവന നിരുത്തരവാദിത്വപരവും തീരപ്രദേശത്തെ മത്സ്യതൊഴിലാളികളെ തമ്മിലടിപ്പിക്കാനുമുള്ള തട്ടിപ്പാണെന്നും ആലുങ്ങല്‍ ഹാര്‍ബര്‍ ആക്ഷന്‍ കമ്മിറ്റി. പരപ്പനങ്ങാടിയില്‍ വിളിച്ചു ചേര്‍ത്ത വാര്‍ത്താ സമ്മേളനത്തിലാണ്‌ സര്‍ക്കാര്‍ രേഖകളടക്കം ഹാജരാക്കി ആക്ഷന്‍കമ്മിറ്റിയുടെ വെളിപ്പെടുത്തല്‍. മന്ത്രിയടക്കം അംഗീകരിച്ച സര്‍ക്കാര്‍ ഉത്തരവുപ്രകാരം പൂനെ CWPRS നിര്‍ദേശിച്ചതനുസരിച്ച്‌ അങ്ങാടിക്കടപ്പുറത്ത്‌ സ്ഥലം നിര്‍ണയിച്ച്‌ ബോറിങ്ങ്‌ അടക്കമുള്ള നടപടികള്‍ പൂര്‍ത്തീകരിച്ചതാണെന്നും വിദഗ്‌ധസമിതി നടത്തിയ പരിശോധനയില്‍ സാങ്കേതിക പ്രശ്‌നങ്ങള്‍ കാരണം തിരസ്‌ക്കരിച്ച സ്ഥലത്ത്‌ ഹാര്‍ബര്‍ നിര്‍മിക്കുമെന്ന്‌ പ്രഖ്യാപിക്കുന്നത്‌ വിവരക്കേടാണെന്ന്‌ ഇവര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

കൂടാതെ ഈ ജനുവരിമാസം 14 ന്‌ വിദഗ്‌ധസമിതി കണ്ടെത്തിയ സ്ഥലം മാറ്റിത്തരണമെന്നാവശ്യപ്പെട്ട്‌ തുറമുഖ മന്ത്രി കെ.ബാബുവിന്‌ മന്ത്രി അബ്ദുറബ്ബ്‌ അയച്ച കത്തിന്റെ കോപ്പിയും ഇവര്‍ വാര്‍ത്താ സമ്മേളനത്തില്‍ ഹാജരാക്കി. ജനുവരി 15 ാം തിയ്യതിയാണ്‌ മന്ത്രി പരപ്പനങ്ങാടിയില്‍ വാര്‍ത്താസമ്മേളനം വിളിച്ച്‌ ചാപ്പപ്പടിയില്‍ പദ്ധതിക്ക്‌ തറക്കില്ലിടുമെന്ന്‌ പ്രഖ്യാപിച്ചിരുന്നു. മാറ്റണമെന്ന്‌ കത്ത്‌ നല്‍കി അടുത്ത ദിവസം തന്നെ പുതിയ സ്ഥലം തീരുമാനിച്ചുവെന്ന മന്ത്രിയുടെ വാദം ജനങ്ങളെ തെറ്റിദ്ധരിപ്പിക്കലാണെന്ന്‌ അവര്‍ പറഞ്ഞു.

sameeksha-malabarinews

കേരള ഹൈക്കോടതി പരപ്പനങ്ങാടി ഹാര്‍ബറിനെ കുറിച്ചുള്ള ഒരു പൊതുതാല്‍പര്യ ഹരജിയില്‍ കേന്ദ്രസ്ഥാപനമായ പൂനയിലെ CWPRS നിര്‍ദേശിച്ച 1 ാം ലേഔട്ട്‌ അങ്ങാടിയിലാണ്‌ ഹാര്‍ബര്‍ സ്ഥാപിക്കുന്നതെന്ന്‌ സര്‍ക്കാര്‍ സത്യവാങ്‌മൂലം നല്‍കിയിരിക്കെ മന്ത്രിയുടെ പ്രസ്‌താവന കോടതി അലക്ഷ്യമാണെന്നും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തവര്‍ പറഞ്ഞു.

വാര്‍ത്താസമ്മേഷനത്തില്‍ യാക്കൂബ്‌ ആലുങ്ങല്‍, കെ.സി നൂറുദ്ദീന്‍, വി.പി ഖാദര്‍, സി.പി കുഞ്ഞുമുഹമ്മദ്‌, പി.പി കുഞ്ഞുമരക്കാര്‍, എ.പി ഹംസക്കോയ, ടി.അഷറഫ്‌ എന്നിവര്‍ പങ്കെടുത്തു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!