Section

malabari-logo-mobile

പരപ്പനങ്ങാടിയിൽ കഞ്ചാവ് മാഫിയ പിടിമുറുക്കുന്നു; ഉന്നം വെക്കുന്നത് വിദ്യാർത്ഥികളെ

HIGHLIGHTS : പരപ്പനങ്ങാടി: ബീവറേജസ് ഷോറൂം അടച്ച് പൂട്ടിയ തോടെ മദ്യ മാഫിയ യുടെ ശല്യം ത്തിൽ നിന്നും ആശ്വാസം ലഭിച്ച പരപ്പനങ്ങാടിക്ക് മേൽ കഞ്ചാവ് റാക്കറ്റ് പിടിമുറ...

Untitled-1 copyപരപ്പനങ്ങാടി: ബീവറേജസ് ഷോറൂം അടച്ച് പൂട്ടിയ തോടെ മദ്യ മാഫിയ യുടെ ശല്യം ത്തിൽ നിന്നും ആശ്വാസം ലഭിച്ച പരപ്പനങ്ങാടിക്ക് മേൽ കഞ്ചാവ് റാക്കറ്റ് പിടിമുറുക്കുന്നു ‘ . വിദ്യാർത്ഥികളെ ഉന്നം വെച്ച് വിവിധ രഹസ്യ താവളങ്ങളിൽ പതിയിരിക്കുന്ന സംഘം അടിക്കടി തങ്ങളെ താവങ്ങൾ മാറ്റി പിടിച്ചും. വിദ്യാർത്ഥികളെ വിപണന രംഗത്തേക്കിറക്കിയും സാമൂഹ്യ മാധ്യമങ്ങൾ വഴി ആശയ കൈമാറ്റം നടത്തി യുമാണ്. വിവിധയിനം ലഹരി കളുടെ കച്ചവടം പൊടിപാറ്റുന്നത്.

കടൽ വഴിയും തീവണ്ടി മാർഗവും ജില്ലയിലേക്ക് ലഹരി ഒഴുകുന്നതായും അതിൻ്റെ ഇs താവളം പരപ്പനങ്ങാടി യാണന്നും നേരത്തെ എക്സൈസ് അധികൃതർ കണ്ടെത്തിയിരുന്നു. ഇതിൻ്റെ അടിസ്ഥാന ത്തിൽ എക്സെയ്സ് വകുപ്പ് പരപ്പനങ്ങാടിയിൽ സ്റ്റോപ്പുള്ള ട്രയിനുകളിൽ ഏറെ പരിമിത മായ മിനുറ്റുകളിൽ റെയ്ഡ് നടത്തി ലഹരി ഉത്പന്നങ്ങൾ കണ്ടു കെട്ടിയിരുന്നു. എന്നാൽ തീവണ്ടി കയറിയുള്ള പരിശോധന അനധികൃതമായതിനാലും തൊണ്ടി മുതലുകളുടെ ഉടമകൾ അനായാസം രക്ഷപെടുന്നതിനാലും സമയ പരിമിധിയുടെ സാഹസിക സാഹചര്യം മറികടക്കാൻ പ്രയാസമേറിയതിനാലും ഈ ദൗത്യം പതുക്കെ അവസാനിപ്പിക്കുക യായിരുന്നു. എന്നാൽ കടൽ വഴി ലഹരിയിറങ്ങുന്നുണ്ടന്ന വിവരം അമ്പരിപ്പിക്കുന്നതാണും ഇകാര്യത്തിൽ പൊതു പ്രവർത്തകരായ മുഴുവൻ മത്സ്യതൊഴിലാളിക്കും തികഞ്ഞ ജാഗ്രത യുണ്ടെന്നും കടലോര ജാഗ്രത സമിതി അംഗവും സിഐടിയു നേതാവുമായ പഞ്ചാര മുഹമദ് ബാവ പറഞ്ഞു ‘ .

sameeksha-malabarinews

എന്നാൻ വിദ്യാലയങ്ങളുടെ പരിസരത്ത് അപരിചതരുടെ സാന്നിധ്യം അടിക്കടി കൂടി വരുന്നുണ്ടന്നും ചില വിദ്യാർത്ഥികളിൽ ഭയ ബോധം വർധിക്കുന്നതായും വിദ്യാഭ്യാസ പ്രവർത്തകരെ കാണുമ്പോൾ ഇത്തരക്കാർ ഓടി തടിയെടുക്കുന്നതും അകാരണമായി പേടി പ്രകടിപ്പിക്കുന്നതായും നെടുവ ഗവ: ഹൈസ്കൂളിലെ പി ടി എ പ്രസിഡൻ്റും വെൽഫെയർ പാർട്ടി നഗരസഭ ടൗൺ എക്സികുട്ടീവ് കമ്മിറ്റി അംഗവുമായ ഷരീഫ് പറഞ്ഞു. കഞ്ചാവ് മാഫിയ യുടെ പിടിയിലകപെട്ട വിദ്യാർത്ഥികൾ പ്ലസ് ടു തലത്തിലുള്ളവരാണന്നും എക്സെയ്സ് – പോലീസ് വകുപ്പുകൾ ഇ കാര്യത്തിൽ തുടരുന്ന നീയോ ഞാനോ നയമാണ് കഞ്ചാവ് മാഫിയക്ക് വളമാകുന്നതെന്നും വിദ്യാലയങ്ങൾ കേന്ദ്രീകരിച്ച് ശക്തമായ ബോധവത്കരണം ജനകീയ സ്വഭാവത്തോടെ സംഘടിപ്പിക്കണമെന്ന് പരപ്പനങ്ങാടി ബി.ഇ.എം ഹയർ സെക്കണ്ടറി പി.ടി എ പ്രസിഡൻ്റും മണ്ഡലം കോൺഗ്രസ് അദ്ധ്യക്ഷനുമായ പി.ഒ. സലാം പറഞ്ഞു. എന്നാൽ ഹൈസ്കൂൾ വിദ്യാർത്ഥികളിലും ലഹരി മാനിയ ശക്തമാണന്നും കഴിഞ ദിവസം ഹാൻഡ്‌സ് പാൻ പരാഗ് പോലുള്ള നിരോധിത ലഹരി ഉല്പന്നങ്ങൾ ചില വിദ്യാർത്ഥികളുടെ കയ്യിൽ നിന്ന് നേരിട്ട് പിടികൂടിയതായും ഇത്തരം നിയമ വിരുദ്ധ ഉല്പന്നങ്ങ് വിൽക്കുന്ന വ്യാപാര സ്ഥാപനങ്ങളെ കുറിച്ച് വ്യക്തമായ വിവരം ലഭിച്ചിട്ടുണ്ടെന്നും ലഹരി യുടെ വഴിയിൽ നിന്ന് വിദ്യാർത്ഥികളെ രക്ഷിക്കാൻ ഒറ്റകെട്ടായ പോരാട്ടമുണ്ടാകണമെന്നും പൊതു പ്രവർത്തകനും എസ് എൻ എം ഹയർ സെക്കണ്ടറി പി ടി എ പ്രസിസൻ റുമായ പി ഒ റാഫി അറിയിച്ചു.

അതെ സമയം പരപ്പനങ്ങാടിയിൽ വിദ്യാർത്ഥികളെ കേന്ദ്രീകരിച്ച് ലഹരി മാഫിയ വട്ടമിടുനതായ സൂചനകൾ ലഭിച്ചിട്ടുണ്ടെന്നും കടുത്ത നടപടിയുണ്ടാവുമെന്നും പരപ്പനങ്ങാടി എസ് ഐ ജിനീഷ് പറഞ്ഞു. എന്നാൽ ഇകാര്യത്തിൽ പരപ്പനങ്ങാടി യിൽ എക്സെയ്സ് വകുപ്പ് തുടരുന്ന ബോധ വത്ക്കരണങ്ങളുടെ ഭാഗമായി അടുത്ത ദിവസം എക്സൈസ് അധികൃതരുടെ യോഗം വിളിച്ചു ചേർത്തതായും വിദ്യാർത്ഥികളെ വലയിൽ വീഴ്ത്തുന്ന ലഹരി റാക്കറ്റുകളുടെ കാര്യം ചർച്ച ചെയ്യുമെന്നും നഗര സഭ അദ്ധ്യക്ഷ വി.വി. ജമീല ടീച്ചർ പറഞ്ഞു. ‘

ലഹരിക്കെതിരെ പരപ്പനങ്ങാടി ഉണർന്ന് പ്രവർത്തിക്കേണ്ട സമയം ഏറെ വൈകിയതായും രാജീവ് ഗാന്ധി കൾച്ചറൽ ഫൗണ്ടേഷൻ എന്ന സ്വകാര്യ വിദ്യഭ്യാസ സേവന ഏജൻസി നടത്തിയ അന്വേഷണത്തിൽ ലഭ്യമായ വിവരങ്ങൾ ഞെട്ടിപ്പിക്കുന്നതാണന്നും ചിത്സക്ക് വിധേയമാക്കിയ ചില വിദ്യാർത്ഥികളിൽ മനശാസ്ത്രജ്ഞർ കണ്ടെത്തിയ വിവരം ലഹരിയില്ലാതെ മുന്നോട്ട് പോകാനാവാത്ത ഒരു വലിയ വിഭാഗം വിദ്യാർത്ഥികൾ പരപ്പനങ്ങാടിയിലും പരിസരങ്ങളിലും മുണ്ടന്നാണെന്നും മുഴുവൻ പി ടി എ കളേയും അധികാര കേന്ദ്രങ്ങൾ, സാംസ്കാരിക ക്ലബുകൾ രാഷ്ട്രീയ പാർട്ടികൾ, ധാർമിക കൂട്ടായ്മകൾ ‘ അധ്യാപക പരിശീലകർ , വ്യാപാരി സംഘടനകൾ, ലഹരി വിരുദ്ധ പ്രസ്ഥാനങ്ങർ എന്നി.വരെയെല്ലാം വിളിച്ച് ചേർത്ത് തങ്ങൾക്ക് ലഭിച്ച അത്യന്തം അപകടകരമായ വിവരങ്ങൾ പങ്കുവെക്കുമെന്നും വിപുലമായ വിദ്യഭ്യാസ ലക്ഷ്യ ബോധ സെമിനാർ സംഘടിപ്പിക്കുമെന്നും രാജീവ് ഗാന്ധി കൾച്ചറൽ ഫൗണ്ടേഷൻ ചെയർമാൻ നിയാസ് പുളിക്കലകത്ത് അറിയിച്ചു.

ആളൊഴിഞ്ഞ റെയിൽവെ ചാമ്പ്ര ക ൾ, റെയിൽവെ അടി പാതകൾ തുടങ്ങീ കേന്ദ്രങ്ങളാണ് ലഹരി യുടെ ചില്ലറ കൈമാറ്റ കേന്ദ്രങ്ങൾ . ലഹരിക്കടിപെട്ട ബാല്യ ങ്ങളെ അവ യിൽ നിന്ന് രക്ഷപെടുത്തുന്നതിന് പകരം രാഷ്ട്രീയ പാർട്ടികൾ ചാവേർ പടയൊരുക്കം നടത്താൻ സംരക്ഷകരാവുന്നതും, ക്വട്ടേഷൻ സംഘങ്ങൾ തങ്ങളുടെ താല്പര്യങ്ങളിലേക്ക് ഇവരെ വരവേൽക്കുന്നതുമാണ് പുതിയ തലമുറക്ക് ലഹരി യുടെ വഴി എളുപ്പമാക്കുന്നതെന്ന് നാട്ടുകാർ അഭിപ്രായപ്പെട്ടു. ലഹരി ഉപയോഗത്തെ കുറിച്ച് 14 മുതൽ 16 വയസിനിടയിലുള്ള കൗമാര പ്രതിനിധികളുടെ പ്രതികരണം ഞെട്ടിപ്പിക്കുന്നതായി . ലൈംഗിക ശക്തി വർധിക്കുമെന്നും, ഒട്ടുമിക്ക ആയുർവേദ മരുന്നുകളിലും കഞ്ചാവ് ൻ്റെ ചേരുവകളുണ്ടെന്നും, നിശ്ചിത തോതിലുള്ള ഉപയോഗം ബുദ്ധി ശക്തി വർധിപ്പിക്കുമെന്നും തുടങ്ങീ പ്രായത്തെ വെല്ലുന്നതും തീർത്തും അപകട കാരിയായ ലഹരി ഉൽപ്പന്നത്തെ സ്വാഭാവിക ഉപഭോഗ വസ്തുവായി സാമാന്യ വത്കരിക്കാനും ആരാണ് ഇവർക് പാഠമേ കിയത്. പരപ്പനങ്ങാടി യുടെ സാമൂഹ്യ രാഷ്ട്രീയ മേഖല സ ഗൗരവം ചർച്ച ചെയ്യേണ്ട താണ്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!