പരപ്പനങ്ങാടിയില്‍ റെയിൽവേ സ്റ്റേഷന് മുന്നിൽ ധര്ണ്ണ നടത്തി

IMG_2654പരപ്പനങ്ങാടി : പെട്രോൾ ,ഡീസൽ ,പാചക വില വർദ്ധനവിൽ കേന്ദ്ര സർക്കാർ കൈക്കൊണ്ട തെറ്റായ നയങ്ങൾക്കെതിരെ സംസ്ഥാന വ്യാപകമായി നടക്കുന്ന റെയിൽവേ സ്റ്റേഷൻ ധർണ്ണയുടെ ഭാഗമായി തിരൂരങ്ങാടി നിയോജക മണ്ഡലം കോണ്ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില് പരപ്പനങ്ങാടി റെയിൽവേ സ്റ്റേഷന് മുന്നിലേക്ക് മാർച്ചും ധര്ണ്ണയും നടത്തി .മഞ്ചേരി പാർലമെന്റ് മണ്ഡലം പ്രസിഡന്റ് റിയാസ് മുക്കോളി ഉദ്ഘാടനം ചെയ്തു . ബ്ലോക്ക് പ്രസിഡന്റ് എൻ പി ഹംസക്കോയ അധ്യക്ഷനായി .കെ പി സി സി മെമ്പർമാരായ സി പി ബാലകൃഷ്ണമേനോൻ ,കുഞ്ഞിപോക്കർ മാസ്റ്റർ ,മണ്ഡലം പ്രസിഡന്റുമാരായ പി ഒ അബ്ദുൽസലാം ,മോഹനൻ വെന്നിയൂർ ,നീലങ്ങത്ത് സലാം ,നിഷാദ് നന്നമ്പ്ര ,പി കെ മൂസ്സ ,ശംസുദ്ധീൻ പൂക്കിപ്പറമ്പ് ,നാസർ തെന്നല ,എം അനീഷ്‌കുമാർ പ്രസംഗിച്ചു .മാർച്ചിന് എ ടി ഉണ്ണി ,അബ്ദുൽഅസീസ്‌ ,മജീദ്‌ ഹാജി ,കെ എം ഭരതൻ ,ശബ്നം മുരളി ,രാധാകൃഷ്ണൻ ,ബിന്ദു പന്താരങ്ങാടി ,സി വേലായുധൻ ,സി ബാലഗോപാലൻ ,എ ശ്രീജിത്ത് എന്നിവർ നേതൃത്വം നൽകി .