തോറ്റാലും കടമ മറക്കാതെ സ്ഥാനാര്‍ത്ഥി

Story dated:Wednesday December 23rd, 2015,02 24:pm
sameeksha sameeksha

parappanannagdiപരപ്പനങ്ങാടി: വോട്ടു ചെയ്തവരോട് നന്ദി വാക്ക് സേവന പ്രവർത്തിയിൽ അടയാള പെടുത്തിയ തോറ്റ സ്ഥാനാർത്ഥിയുടെ പ്രകടനം നാടിൻ്റെ ശ്രദ്ധ പിടിച്ചു പറ്റി ജനകീയ വികസന മുന്നണി സ്ഥാനാർത്ഥി കെ’ അബ്ദുള്ള നഹ യാ ണ് ജനവിധി തിരിച്ചടിയായിട്ടും ജനങ്ങൾക്ക് നൽകിയ വാക്ക് പാലിക്കാൻ സഹ പ്രവർത്തകരേയും കൂട്ടി തിങ്കളാഴ്ച്ച വാർഡിലിറങ്ങിയത്. വാർഡിലെ വഴിയോരങ്ങൾ ശുചീകരിച്ചാണ് അബ്ദുള്ള നഹ നന്ദി പ്രകടനം നടത്തിയത്.

തൻ്റെ എതിരാളിയായിരുന്ന വാർഡ് കൗൺസിലർ സെയ്തലവി കടവത്തിനെ ഉൽഘാടകനാക്കിയാണ് ശുചീകരണ ദൗത്യത്തിന് തുടക്കം കുറിച്ചത്. അബ്ദുള്ള നഹ അദ്ധ്യക്ഷത വഹിച്ചു. നജ്മുദ്ദീൻ’; കെ പി . ജംഷി . അദ്നാൻ ,അസ്കർ , ശബീർ, രാജേഷ്, ജിഫ്സൽ, മു ഫാദ് , ഷാഹുൽ, സമാൻ പരപ്പനങ്ങാടി, ബാദുഷ . നവാസ്, ആദിൽ, അഫ്സൽ, സഫ് വാൻ തുടങ്ങിയവർ നേതൃത്വം നൽകി.

സേവന പ്രവർത്തന ങ്ങൾ തുടരാൻ മേഴ്സി ഗ്രൂപ്പ് എന്ന പേരിൽ കൂട്ടായ്മ ഉണ്ടാക്കിയതായും അബ്ദുള്ള നഹ പറഞ്ഞു.