കടല്‍ നാശം വിതച്ച പരപ്പനങ്ങാടിയില്‍ കരിങ്കല്‍ നിരത്തല്‍ തുടങ്ങി

kallunirathi copyപരപ്പനങ്ങാടി: കലിതുള്ളി നാശം വിതച്ച്‌ ആഞ്ഞടിക്കുന്ന കൂറ്റന്‍ തിരമാലകളെ പ്രതിരോധിക്കുന്നതിനുള്ള പ്രവൃത്തി ചാപ്പപ്പടിയില്‍ ആരംഭിച്ചു.

അടിയന്തിരമായി അനുവദിച്ച പതിനാറ്‌ ലക്ഷം രൂപ മുടക്കിയാണ്‌ പ്രവൃത്തി പുരോഗമിക്കുന്നത്‌. ചാപ്പപ്പടി ജുമാമസ്‌ജിദ്‌ ഖബര്‍സ്ഥാനിലെ ചുറ്റുമതില്‍ പൊളിച്ചുമാറ്റിയാണ്‌ ലോറി പോകാന്‍ സൗകര്യ മൊരുക്കിയിത്‌. രണ്ടുദിവസം തുടര്‍ച്ചായിയ്‌ മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച്‌ വഴിയൊരുക്കുന്ന പ്രവര്‍ത്തനമാണ്‌ നടന്നത്‌. രണ്ടാഴ്‌ചയായി തുടരുന്ന കടലാക്രമണത്തില്‍ ഖബറുകള്‍ ഒലിച്ചുപോയ സ്ഥലത്താണിപ്പോള്‍ കല്ലുനിരത്തുന്നത്‌. 150 മീറ്റര്‍ നീളത്തിലാണ്‌ ഇപ്പോള്‍ കല്ലുകള്‍ നിരത്തുന്നത്‌.

ഈ പദ്ധതിക്കാവശ്യമായ കരിങ്കല്‍ കൊണ്ടുവരുന്നതിന്‌ ക്വാറികള്‍ക്കഉള്ള നിയന്ത്രണത്തില്‍ ഇളവുനല്‍കിയതാണ്‌ വേഗം കൂട്ടുന്നത്‌. കഴിഞ്ഞ രണ്ടുബജറ്റുകളില്‍ ഒന്നേമുക്കാല്‍ കോടിരൂപ അനുവദിക്കുകയും നിയമനടപടി പൂര്‍ത്തിയാക്കിയിട്ടും കരാറുകാര്‍ പണി നടത്താതെ ഇട്ടിരിക്കുകയാണ്‌. ചാപ്പപ്പടിയിലും ഈ അവസ്ഥ ആവര്‍ത്തിക്കാതിരിക്കാന്‍ നടത്തിയ ശ്രമങ്ങള്‍ വിജയം കാണുകയായിരുന്നു.

ഇത്തവണത്തെ കടലാക്രമണം ചാപ്പപ്പടിയില്‍ അതിരൂക്ഷമായിരുന്നു. ചാപ്പകള്‍ കടലെടുത്ത ഭാഗത്തെ വലിയ കെട്ടിടങ്ങളും അപകടാവസ്ഥയിലാണ്‌. നൂറടിയോളം ഉയരത്തിലുള്ള ഗൈഡ്‌ലൈറ്റ്‌ സ്ഥാപിച്ച ഫിഷ്‌ലാന്റിംഗ്‌ സെന്റര്‍ കെട്ടിടം വീണാല്‍ വന്‍ദുരന്തത്തിനും ഇവിടം സാക്ഷ്യംവഹിക്കേണ്ടിവരും. പൂഴിപ്രദേശമായതിനാലാണ്‌ കരിയിടി
ച്ചില്‍ ഇവിടെ എളുപ്പമാകുന്നത്‌. കനത്ത വേലിയേറ്റമാണ്‌ വേനല്‍കാലത്തും കടല്‍ പ്രക്ഷൂപ്‌തമാക്കുന്നത്‌.

കടല്‍ഭിത്തി പണിയാന്‍ 46 ലക്ഷം രൂപ വകയിരുത്തിയിട്ടുണ്ട്‌. എന്നാല്‍ താല്‍ക്കാലിക നടപടി എന്ന നിലക്കാണ്‌ പ്രതിരോധ പ്രവര്‍ത്തനത്തിന്‌ 16 ലക്ഷം അനുവദിച്ചത്‌. കോര്‍പോളിംങ്‌ സംവിധാന പ്രകാരം സെമിബോളര്‍ നിരത്തിയുള്ള പ്രവര്‍ത്തിയാണിപ്പോള്‍ പൂര്‍ത്തിയാക്കുന്നത്‌.