Section

malabari-logo-mobile

സാഹിത്യ സമ്മേളന നഗരിയിലെ പേനകളുടെ പിരിമിഡ്‌ ശ്രദ്ധേയമായി

HIGHLIGHTS : പരപ്പനങ്ങാടി: മലയാളത്തിലെ ആദ്യത്തെ ലക്ഷണമൊത്ത നോവലായ ഇന്ദുലേഖ രചനയുടെ ശതോത്തര രജതജൂബിലി ആഘോഷ നഗരിയിലെ പേന പിരിമിഡ്‌ കൗതുക കാഴ്‌ചയായി.

unnamed (1)പരപ്പനങ്ങാടി: മലയാളത്തിലെ ആദ്യത്തെ ലക്ഷണമൊത്ത നോവലായ ഇന്ദുലേഖ രചനയുടെ ശതോത്തര രജതജൂബിലി ആഘോഷ നഗരിയിലെ പേന പിരിമിഡ്‌ കൗതുക കാഴ്‌ചയായി.

പാലത്തിങ്ങലെ മുക്കത്ത്‌ ഷമീറാണ്‌ പേനകൊണ്ട്‌ പിരിമിഡ്‌ തീര്‍ത്തത്‌. ശിലായുഗത്തിലെ മരവൂരി പേന മുതല്‍ ലെക്‌സി ഫൈവ്‌ വരെയുള്ള പേനകളാണ്‌ ഷമീറിന്റെ ശേഖരത്തിലുള്ളത്‌. എഴുത്താണി, തൂവല്‍ പേന, മുള്ളന്‍ പന്നിയുടെ മുള്ളുകള്‍ കൊണ്ടുള്ളവ, ഇലക്ട്രോണിക്‌, ഡിജിറ്റല്‍, മൈക്രോ പേനകളും പ്രദര്‍ശിപ്പിച്ചവയില്‍ ഉണ്ട്‌.

sameeksha-malabarinews

നോവലും എഴുത്തും പേനയും എന്ന വിഷയത്തിലാണ്‌ പേനകളുടെ പ്രദര്‍ശനവുമായി മീഡിയ ലൈബ്രേറിയന്‍ കൂടിയായ ഷമീര്‍ മുക്കത്ത്‌ പരപ്പനങ്ങാടി കോ ഓപ്പറേറ്റീവ്‌ കോളേജില്‍ വിസ്‌മയക്കാഴ്‌ച്ചയൊരുക്കിയിരിക്കുന്നത്‌. ഈ മാസം അഞ്ചാം തിയ്യതി വരെ പേന പ്രദര്‍ശനം ഉണ്ടാകും.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!