Section

malabari-logo-mobile

പരപ്പനങ്ങാടി ഹാര്‍ബറിന്‌ ജൂണ്‍ മാസത്തില്‍ ചാപ്പപ്പടിയില്‍ തറക്കല്ലിടും?

HIGHLIGHTS : പരപ്പനങ്ങാടി: പ്രാദേശിക തര്‍ക്കങ്ങള്‍ക്കും വിവാദങ്ങള്‍ക്കും ഒടുവില്‍ പരപ്പനങ്ങാടി ഫിഷിംഗ്‌ ഹാര്‍ബറിന്‌ ജൂണ്‍മാസത്തില്‍ തന്നെ തറക്കല്ലിടുമെന്ന്‌ റിപ...

parappananangdi beachപരപ്പനങ്ങാടി: പ്രാദേശിക തര്‍ക്കങ്ങള്‍ക്കും വിവാദങ്ങള്‍ക്കും ഒടുവില്‍ പരപ്പനങ്ങാടി ഫിഷിംഗ്‌ ഹാര്‍ബറിന്‌ ജൂണ്‍മാസത്തില്‍ തന്നെ തറക്കല്ലിടുമെന്ന്‌ റിപ്പോര്‍ട്ട്‌. പരപ്പനങ്ങാടി ഒട്ടുമ്മല്‍ ചാപ്പപ്പടി കടപ്പുറത്താണ്‌ ഹാര്‍ബറിന്‌ ശിലാസ്ഥാപനം നിര്‍വഹിക്കുക എന്നാണ്‌ റിപ്പോര്‍ട്ട്‌.

നിലവില്‍ സാധ്യതാപഠനം നടത്തി ഹാര്‍ബറിന്റെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ക്ക്‌ തുടക്കം കുറിച്ചത്‌ ചാപ്പപ്പടിയില്‍ നിന്നും മുന്നൂറ്‌ മീറ്റര്‍ വടക്കുഭാഗത്തുള്ള അങ്ങാടികടപ്പുറത്താണ്‌. എന്നാല്‍ ചാപ്പപ്പടിയില്‍ തന്നെ ഹാര്‍ബര്‍ സ്ഥാപിക്കണമെന്ന ആവശ്യവുമായി ഒട്ടുമ്മല്‍ പ്രദേശവാസികള്‍ പ്രക്ഷോഭവുമായി രംഗത്തിറങ്ങുകയായിരുന്നു. ഇതെ തുടര്‍ന്ന്‌ പഞ്ചായ്‌തതില്‍ മുസ്ലിംലീന്റെ പാര്‍ട്ടി പരിപാടികള്‍ പോലും പ്രക്ഷോഭകര്‍ കയ്യേറുന്ന അവസ്ഥയും ഉണ്ടായി. പിന്നീട്‌ ലീഗ്‌ സംസ്ഥാന നേതൃത്വം ഇടപെട്ട്‌ പ്രദേശിക ലീഗ്‌ നേതാക്കള്‍ക്ക്‌ ഒട്ടുമ്മലില്‍ തന്നെ ഹാര്‍ബര്‍ സ്ഥാപിക്കാമെന്ന്‌ ഉറപ്പു നല്‍കുകയായിരുന്നു.

sameeksha-malabarinews

ഇതിനിടയിലാണ്‌ ഇപ്പോള്‍ ഹാര്‍ബറിന്റെ ശിലാസ്ഥാപനം ഒട്ടുമ്മല്‍ ചാപ്പപ്പടിയില്‍ ഈ മാസം തന്നെ നിര്‍വഹിക്കപ്പെടുന്ന വാര്‍ത്തകള്‍ പ്രചരിച്ചിരിക്കുന്നത്‌. അരുവിക്കര തെരഞ്ഞെടുപ്പിന്‌ ശേഷം മന്ത്രിമാരടക്കം ചടങ്ങില്‍ പങ്കെടുക്കുമെന്നാണ്‌ വവരം.

എന്നാല്‍ ഈ വാര്‍ത്ത വാസ്ഥവവിരുദ്ധമാണെന്നും അങ്ങാടികടപ്പുറത്ത്‌ ഹാര്‍ബര്‍ സ്ഥാപിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ ഏറെ പുരോഗമിച്ചുവെന്നുമാണ്‌ ചെട്ടിപ്പടി മേഖലയില്‍ നിന്നുള്ള മത്സ്യതൊഴിലാളികളുടെ വിശദീകരണം.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!