പരപ്പനങ്ങാടിയില്‍ ട്രോമാകെയര്‍ പരിശീലനക്യാമ്പ്‌ സംഘടിപ്പിച്ചു.

02 (3)പരപ്പനങ്ങാടി : സോഫ്‌റ്റ്‌ ചാരിറ്റബിള്‍ ട്രസ്റ്റ്‌ പരപ്പനങ്ങാടിയും ഫെയ്‌സ്‌ ഫൗണ്ടേഷന്‍ ഓഫ്‌ ഇന്ത്യയും സംയുക്തമായി ട്രോമാകെയര്‍ മലപ്പുറം ജില്ലാ കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ ഏകദിന ട്രോമാകെയര്‍ പരിശീലന ക്യാമ്പ്‌ സംഘടിപ്പിച്ചു. പരപ്പനങ്ങാടി കോ-ഓപ്പറേറ്റീവ്‌ കോളേജില്‍ നടന്ന പരിപാടി വിദ്യാഭ്യാസ മന്ത്രി. പി.കെ. അബ്ദുറബ്ബ്‌ ഉദ്‌ഘാടനം ചെയ്‌തു. വര്‍ദ്ധിച്ചുവരുന്ന വാഹനപകടങ്ങളടക്കമുളള ദുരന്തങ്ങള്‍ സംഭവിക്കുമ്പോള്‍ അപകടത്തില്‍പ്പെട്ടവര്‍ക്ക്‌ പ്രാഥമിക ചികിത്സ നല്‍കാനോ, ആശുപത്രിയിലെത്തിക്കാനോ ശ്രമിക്കാതെ ചുറ്റുമുളളവര്‍ നിസ്സഹായരായി നോക്കിനില്‍ക്കുകയും പരസഹായം ലഭിക്കാതെ രക്തം വാര്‍ന്നു മരണപ്പെട്ടുപോകുന്ന സംഭവങ്ങള്‍ കൂടിവരുന്ന സാഹചര്യത്തിലാണ്‌ ഇത്തരം വളണ്ടിയര്‍മാക്ക്‌ ട്രോമാകെയര്‍ മലപ്പുറം ജില്ലാ കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ പ്രത്യേകപരിശീലനം നല്‍കി വരുന്നത്‌. പരിശീലനത്തില്‍ രജിസ്റ്റര്‍ ചെയ്‌ത സേവന സന്നദ്ധരായ നൂറോളം വളണ്ടിയര്‍മാരാണ്‌ പരിശീലനത്തിനെത്തിയത്‌. ചടങ്ങില്‍ ഫെയ്‌സ്‌ ഫൗണ്ടേഷന്‍ ഓഫ്‌ ഇന്ത്യ സെക്രട്ടറി പി.ഒ.മുഹമ്മദ്‌ നഈം അധ്യക്ഷത വഹിച്ചു. സോഫ്‌റ്റ്‌ ചാരിറ്റബിള്‍ ട്രസ്റ്റ്‌ സെക്രട്ടറി പി.ഒ. അന്‍വര്‍, ജില്ലാ ട്രോമാകെയര്‍ സെക്രട്ടറി പ്രജീഷ്‌ തുടങ്ങിയവര്‍ സംസാരിച്ചു. തുടര്‍ന്ന്‌ നടന്ന പരിശീലനപരിപാടിയില്‍ ഡോ. മുഹമ്മദ്‌കുട്ടി കണ്ണിയന്‍, എ.എം.വി.ഐ. ഉമ്മര്‍, പരപ്പനങ്ങാടി എസ്‌.ഐ. ഇ.ജെ. ജയന്‍ തുടങ്ങിയവര്‍ ക്ലാസ്സെടുത്തു.