മതപണ്ഡിതര്‍ പറയുന്നത്‌ ഭരണാധികാരികളും രാഷ്ട്രീയക്കാരും കേള്‍ക്കണം കാന്തപുരം അബൂബക്കര്‍ മുസ്ലിയാര്‍


തലേക്കെട്ടകാര്‍ എന്ന്‌ പരിഹസിക്കുന്നവര്‍ വിഡ്ഡികള്‍
ap
കോട്ടക്കല്‍: മതപണ്ഡിതര്‍ പറയുന്നത്‌ ഭരണാധികാരികളും രാഷ്ട്രീയക്കാരും കേള്‍ക്കണമെന്ന്‌ എപി കാന്തപുരം അബൂബക്കര്‍ മുസ്ലിയാര്‍ മലപ്പുറം ജില്ലയിലെ എടരിക്കോട്‌ വച്ച്‌ നടക്കുന്ന എസ്‌ വൈഎസിന്റെ 60ാം വാര്‍ഷികസമ്മേളനത്തിന്റെ സമാപന സമ്മേളനം ഉദ്‌ഘാടനം ചെയ്‌ത്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം.. മതപണ്ഡിതന്‍മാര്‍ പറയുന്നത്‌ കേള്‍ക്കാതെ അവരെ തലേക്കെട്ടുകാര്‍ എന്ന്‌ പറഞ്ഞ്‌ പുച്ഛിക്കുന്നവര്‍ വിഡ്‌ഢികളുടെ സ്വര്‍ഗത്തിലാണെന്നും. അതിന്‌ അവര്‍ വലിയവിലകൊടുക്കേണ്ടിവരുമെന്നും എപി പറഞ്ഞു.
കേരളരാഷ്ട്രീയത്തില്‍ വിലപേശല്‍ തന്ത്രം ഏറെ പ്രയോഗിച്ചിട്ടുള്ള എപി വിഭാഗം പഞ്ചായത്ത്‌ തിരഞ്ഞെടുപ്പ്‌ അടുത്ത വേളയില്‍ നടത്തിയ ഈ പ്രഖ്യാപനവും ്‌്‌അത്തരത്തിലുള്ളതാണെന്ന്‌ രാഷട്രീയനിരീക്ഷകര്‍ വിലയിരുത്തുന്നു.

ഇന്ത്യയുടെ മതനിരപേക്ഷസ്വഭാവം നിലനിര്‍ത്താനുള്ള ബാധ്യത എല്ലാവര്‍ക്കുമുണ്ടെന്ന്‌ പറഞ്ഞ എപി ഐഎസ്സിനെയും രൂക്ഷമായി വിമര്‍ശിച്ചു.ഐഎസ്സിന്‌ ഇസ്ലാമിന്റെ പേര്‌ ഒരു നിലയ്‌ക്കും അര്‍ഹതയില്ലെന്ന്‌ എപി പറഞ്ഞു. പെഷവാറിലെ പൈതങ്ങളെ കൊലപ്പെടുത്തിയവര്‍ ഇസ്ലാമിന്റെ മനസ്സാണ്‌ ചീന്തിയെറിഞ്ഞതെന്നും കാന്തപുരം പറഞ്ഞു.

Share news
error: Content is protected !!
Scroll to Top