മമ്പുറം പുഴയില്‍ വിദ്യാര്‍ത്ഥി മുങ്ങിമരിച്ചു

mohd sahad   obit mampuram riverഅപകടമുണ്ടായത്‌ എസ്‌ വൈഎസ്‌ സമ്മേളനത്തില്‍ പങ്കെടുക്കാനെത്തിയപ്പോള്‍
തിരൂരങ്ങാടി; മമ്പുറം മഖാമിന്‌ സമീപത്ത്‌ കടലുണ്ടിപുഴയില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ത്ഥി മുങ്ങിമരിച്ചു. കൊല്ലം മയ്യനാട്‌ മുക്കം സ്വദേശി ആലയില്‍ തെക്കെയില്‍ ശംസുദ്ധീന്റെ മകന്‍ മുഹമ്മദ്‌ സഹദ്‌(17) ആണ്‌ മരിച്ചത്‌. എടരിക്കോട്‌ വെച്ച്‌ നടക്കുന്ന എസ്‌വൈഎസ്‌ സമ്മേളനത്തില്‍ പങ്കെടുക്കാന്‍ കൊല്ലത്തുന്‌ിന്ന്‌ എത്തിയ സംഘത്തില്‍ ഉള്‍പ്പെട്ടയാളാണ്‌ സഹദ്‌.

ഞായറാഴ്‌ച സംഘം മമ്പുറം മഖാം സന്ദര്‍ശിച്ച ശേശം പുഴയില്‍ കുളിക്കാനിറങ്ങുകയായിരുന്നു. നീന്തല്‍ വശമില്ലാത്ത സഹദ്‌ വെള്ളത്തില്‍ മുങ്ങിത്താഴുകയായിരുന്നു. കൂടയുണ്ടായിരുന്നവര്‍ ഒച്ച വെച്ചതോടെ ഓടിക്കൂടിയ നാട്ടുകാര്‍ നടത്തിയെ തിരച്ചിലിലാണ്‌ സഹദിന്റെ മൃതദേഹം കണ്ടത്തിയത്‌.
മയ്യനാട്‌ ഹയര്‍സെക്കണ്ടറി സ്‌കൂളിലെ പ്ലസ്‌ വണ്‍ വിദ്യാര്‍ത്ഥിയാണ്‌ സഹദ്‌, മാതാവ്‌ സീനത്ത്‌ സഹോദരന്‍ മുഹമ്മദ്‌ അനസ്‌.

Share news
error: Content is protected !!
Scroll to Top