പരപ്പനങ്ങാടി ആലുങ്ങല്‍ ബീച്ചില്‍ സംഘര്‍ഷം മൂന്ന്‌ പേര്‍ ആശുപത്രിയില്‍

Untitled-1 copyപരപ്പനങ്ങാടി: ഓട്ടോസ്‌റ്റാന്റിലെ ബോര്‍ഡ്‌ തകര്‍ത്ത സംഭവത്തെ തുടര്‍ന്നുണ്ടായ തര്‍ക്കം സംഘര്‍ഷത്തില്‍ കലാശിച്ചു. ചെട്ടിപ്പിടി ഓട്ടോറിക്ഷ സ്‌റ്റാന്റിലെ ബോര്‍ഡുകള്‍ തകര്‍ത്ത സംഭവത്തോടനുബന്ധിച്ച്‌ രണ്ടു വിഭാഗങ്ങള്‍ തമ്മിലുണ്ടായ അടിപിടിയില്‍ പരിക്കേറ്റ്‌ ഒരാള്‍ ആശുപത്രിയിലായി. സംഭവവുമായി ബന്ധപ്പെട്ട്‌ ചിലരെ തേടി ഓട്ടോകളില്‍ ഇന്നലെ രാത്രി ആലുങ്ങല്‍ ബീച്ചിലെത്തിയവര്‍ ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയായിരുന്നു. അക്രമികളെ നാട്ടുകാര്‍ സംഘടിച്ച്‌ ഓടിച്ചു വിട്ടു. ഈ സംഭവത്തില്‍ പരിക്കേറ്റ രണ്ടുപേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്‌.

ഓടി രക്ഷപ്പെടുന്നതിനിടയില്‍ അക്രമികള്‍ എത്തിയ ഒരു ഓട്ടോറിക്ഷ നാട്ടുകാര്‍ പിടികൂടി പോലീസില്‍ ഏല്‍പ്പിച്ചു. ഇതില്‍ ആയുധങ്ങള്‍ ഉണ്ടായരുന്നതായി നാട്ടുകാര്‍ അറിയിച്ചു.